വെമ്പായത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; 5 പേർക്ക് പരിക്ക്

വെമ്പായത്തുള്ള ഹാപ്പി ലാൻഡ് എന്ന അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്.
Accident at Thiruvananthapuram amusement park
തിരുവനന്തപുരം അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം
Published on
Updated on

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം. ഹാപ്പി ലാൻഡ് എന്ന അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.

ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Accident at Thiruvananthapuram amusement park
"മാനുഷിക പരിഗണന ലഭിച്ചില്ല"; ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്ഐക്കുമെതിരെ പരാതി നൽകി നടി അൻസിബ

റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് വിവരം. 15 ഓളം പേർ ഒരേസമയം റൈഡിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

Accident at Thiruvananthapuram amusement park
റെയ്ഡിന് പിന്നാലെ ഇഡിയുടെ കൊച്ചി ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; സിഐഎസ്എഫിന് പുറമെ കാവലായി 25 ഓളം പൊലീസുകാരും

അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

News Malayalam 24x7
newsmalayalam.com