ചാല സ്വർണക്കവർച്ച; മുടവൻമുകളിൽ ഒളിപ്പിച്ച സ്വർണവും കണ്ടെത്തി

202 പവന്‍ സ്വര്‍ണമാണ് ഇതുവരെ കണ്ടെത്തിയത്. ഇത് പലയിടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു.
Police recover stolen gold in the Thiruvananthapuram Chala Vaishnavi Jewellery robbery case
തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി കവർച്ചാ കേസിൽ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് സ്വർണം കണ്ടെത്തി
Published on: 
Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ ജ്വല്ലറി ഉടമയില്‍ നിന്ന് കവര്‍ന്ന കൂടുതല്‍ സ്വര്‍ണം കണ്ടെത്തി. പ്രതി വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുടവന്‍മുകളില്‍ ഒളിപ്പിച്ച സ്വര്‍ണം ലഭിച്ചത്.

ഇന്ന് കണ്ടെത്തയതിനു പുറമെ, 202 പവന്‍ സ്വര്‍ണമാണ് ഇതുവരെ കണ്ടെത്തിയത്. ഇത് പലയിടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം വെള്ളായണിയില്‍ കുഴിച്ചിട്ട നിലയില്‍ 146 പവന്‍ സ്വര്‍ണം കിട്ടിയിരുന്നു. വയനാട്ടില്‍ നിന്ന് 56 പവന്‍ സ്വര്‍ണവും കണ്ടെത്തി. മോഷണം നടന്ന വൈഷ്ണവി ജ്വല്ലറിയില്‍ പ്രതികളെ എത്തിച്ച് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

ഇതിനിടയില്‍, കേസില്‍ പിടിയിലായ മാളവിക ജ്വലറി ഉടമ ജയറാമിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ജയറാമിനെതിരെ ഇതുവരെ ലഭിച്ചത് നാല്പതിലധികം പരാതികളാണ്. ഉയര്‍ന്ന വിലയ്ക്ക് സ്വര്‍ണ്ണം വാങ്ങിയശേഷം പണം നല്‍കാതെ ജയറാം തട്ടിയെടുത്തത് ലക്ഷങ്ങളെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പിനിരയായ പരാതിക്കാര്‍ക്ക് നേരെ ഇയാള്‍ കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Police recover stolen gold in the Thiruvananthapuram Chala Vaishnavi Jewellery robbery case
ചാല സ്വർണ്ണ കവർച്ച: ജയറാമിനെതിരെ പരാതി പ്രവാഹം, മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

സ്വര്‍ണ്ണ കവര്‍ച്ചക്ക് പിന്നാലെ പിടിയിലാതോടെയാണ് ജയറാമിന്റെ ബിസിനസ് പശ്ചാത്തലം അന്വേഷണസംഘം പരിശോധിച്ചത്. തട്ടിപ്പിനിരയായവര്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് തോന്നിയാല്‍ പണം നല്‍കി തടിയൂരുകയായിരുന്നു പതിവ്. നാല്‍പ്പതിലധികം പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്. സ്വര്‍ണ്ണ കൊള്ളയിലെ ജയറാമിന്റെ പങ്ക് പുറത്തറിഞ്ഞതിന് പിന്നാലെ മാത്രം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മൂന്ന് പരാതികള്‍ കൂടി എത്തി. സാമ്പത്തിക തട്ടിപ്പും ഗൂഢാലോചന കുറ്റവും അടക്കം വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തു.

സ്വര്‍ണ്ണ കവര്‍ച്ച സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. സാമ്പത്തിക നേട്ടത്തിലുപരി, വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു കൊള്ളയ്ക്ക് പിന്നിലെന്നാണ് കേസിലെ മറ്റു പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. നഗരത്തിലെ ആഡംബര ഹോട്ടലില്‍ വച്ച് നടത്തിയ ആസൂത്രണത്തിന് പിന്നാലെ കേസിലെ പ്രതിയായ അനിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കിട്ടി. എല്ലാ പ്രതികളെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ കൂടി സമാഹരിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.