മുഖ്യമന്ത്രിക്കെതിരായ വധഭീഷണി: കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്ത് സൈബർ പൊലീസ്

പൊതു സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻSource; Social Media
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമങ്ങളിൽ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് കേസെടുത്തത്. പൊതു സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

സുപ്രീം കോടതി അഭിഭാഷകനായ കെ.ആര്‍. സുഭാഷ് ചന്ദ്രൻ നല്‍കിയ പരാതിയിലാണ് കേസ്. ഡിജിപിക്കാണ് അഭിഭാഷകന്‍ പരാതി നൽകിയത്. മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് തീർത്തുകളയണം എന്നായിരുന്നു ടീന ജോസിൻ്റെ ഭീഷണി. മുഖ്യമന്ത്രിയുടെ ചിത്രത്തോട് കൂടിയുള്ള പോസ്റ്റിന് താഴെയായിരുന്നു കമൻ്റിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ
"ആ വിഷയത്തെ പറ്റി അന്വേഷിച്ചു.. രാഹുൽ നിരപരാധി, കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല"; മാങ്കൂട്ടത്തിലിനെ വെള്ളപൂശി കെ. സുധാകരൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com