അംബേദ്കറിൻ്റെ ഓർമദിനത്തിൽ എത്തിയ 'ഭീം'; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥി

ഇന്നലെ രാത്രിയാണ് പത്ത് ദിവസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ഇന്നലെ രാത്രിയാണ് പത്ത് ദിവസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. കുഞ്ഞിന് അധികൃതർ ഭീം എന്ന് പേര് നൽകി. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാൽ ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.

പ്രതീകാത്മക ചിത്രം
മറയൂരിൽ കാട്ടുപോത്തിൻ്റെ ആക്രമണം; വനം വകുപ്പ് താത്കാലിക വാച്ചർക്ക് പരിക്ക്

ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി തിരുവനന്തപുരത്ത് എട്ട് കുട്ടികളെയാണ് ലഭിച്ചത്. സെപ്തംബർ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലിൽ എത്തി.

News Malayalam 24x7
newsmalayalam.com