തിരുവനന്തപുരത്തെ മൃഗശാല മാറ്റും; പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

നഗരത്തില്‍ പാര്‍പ്പിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണ്. അവർ വനാതിര്‍ത്തിയില്‍ അവരുടേതായ ആവാസവ്യവസ്ഥയിലാണ് ജീവിക്കേണ്ടതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരത്തെ മൃഗശാല മാറ്റും; പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
ANI
Published on: 
Updated on: 

തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മൃഗങ്ങൾ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് കഴിയേണ്ടത്. അതിനാൽ മൃഗശാല വനത്തിനു സമീപത്തേക്ക് മാറ്റും. മൃഗശാല നിലനിൽക്കുന്ന സ്ഥലത്ത് യുഎസ്സിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ ട്രാവൽ മാർട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"തിരുവനന്തപുരത്ത് ഞാന്‍ മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. മൃഗശാല കാടിനു സമീപത്തേക്ക് മാറ്റി സ്ഥാപിക്കണം. നഗരത്തില്‍ പാര്‍പ്പിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണ്. അവർ വനാതിര്‍ത്തിയില്‍ അവരുടേതായ ആവാസവ്യവസ്ഥയിലാണ് ജീവിക്കേണ്ടത്. ശേഷം, ആ സ്ഥലം ഒരു ചത്വരമായി മാറും; മാഡിസൺ സ്‌ക്വയർ പോലെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കായി സംസ്ഥാനത്തുടനീളം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ടാകും. അതാണ് ഞങ്ങളുടെ പദ്ധതി" -മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ മൃഗശാല മാറ്റും; പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
20 രൂപയ്ക്ക് വയറുനിറച്ച നല്ല നാളുകള്‍ അവസാനിക്കുന്നു... കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ താഴിടുന്നു

കൊച്ചിയിൽ ഓഷ്യനേറിയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം, കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് എന്നിവ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൃഗശാല മാറ്റുന്ന കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. മൃഗശാല ഇപ്പോഴുള്ള സ്ഥലത്ത് താൻ കണ്ണുവെച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ അത് വിൽക്കാനല്ല, തിരുവനന്തപുരത്തിന് അഭിമാനകരമായ സ്ഥലമാക്കി അതിനെ മാറ്റാനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു പ്രഖ്യാപനം ആദ്യമാണ്.

News Malayalam 24x7
newsmalayalam.com