നിതിൻ നബീൻ്റെ ചർച്ചയിൽ പങ്കെടുത്ത് തൃശൂർ ഡിസിസി സെക്രട്ടറി; പങ്കെടുത്തത് ദേവസ്വം പ്രതിനിധിയായെന്ന് വിശദീകരണം

കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് വിമർശനം തുടരുന്നതിനിടെയാണ് നിതിൻ നബീൻ്റെ ബജറ്റ് ചർച്ചയിൽ കോൺഗ്രസ് നേതാവ് പങ്കെടുക്കുന്നത്...
നിതിൻ നബീൻ്റെ ചർച്ചയിൽ പങ്കെടുത്ത് തൃശൂർ ഡിസിസി സെക്രട്ടറി; പങ്കെടുത്തത് ദേവസ്വം പ്രതിനിധിയായെന്ന് വിശദീകരണം
Source: News Malayalam 24x7
Published on
Updated on

തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. തൃശൂർ ഡിസിസി സെക്രട്ടറിയും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ കെ. ഗിരീഷ് കുമാർ ആണ് ബിജെപി പരിപാടിയിൽ പങ്കെടുത്തത്. നിതിൻ നബീൻ്റെ ബജറ്റ് ചർച്ചയിലാണ് കോൺഗ്രസ് നേതാവ് പങ്കെടുത്തത്. കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് വിമർശനം തുടരുന്നതിനിടെയാണ് ഗിരീഷിൻ്റെ നടപടി.

നിതിൻ നബീൻ്റെ ചർച്ചയിൽ പങ്കെടുത്ത് തൃശൂർ ഡിസിസി സെക്രട്ടറി; പങ്കെടുത്തത് ദേവസ്വം പ്രതിനിധിയായെന്ന് വിശദീകരണം
കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം

അതേസമയം, പങ്കെടുത്തത് ദേവസ്വം പ്രതിനിധിയായെന്ന് ഗിരീഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രതിനിധിയായിട്ടാണ് ചർച്ചയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥയിലും താൻ പങ്കെടുത്തിരുന്നു. കോൺഗ്രസുകാരനാണെങ്കിലും ദേവസ്വം പ്രതിനിധിയായി മറ്റു സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും ഗിരീഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com