EXCLUSIVE | കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപതകൾ

കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരായബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തയ്യാറാക്കിയ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കുമെന്ന് അതിരൂപതയുടെ ഇടയലേഖനത്തിൽ വ്യക്തമാക്കി.
Malayali Nuns Arrest
അതിരൂപതയുടെ ഇടയലേഖനംSource: News Malayalam 24x7
Published on

തൃശൂർ: കന്യാസ്ത്രീകളുടെ അറസ്റ്റിലും ന്യൂന പക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപത. കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തയ്യാറാക്കിയ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കുമെന്ന് അതിരൂപതയുടെ ഇടയലേഖനത്തിൽ വ്യക്തമാക്കി.

വൈദികരെയും സന്യാസി സമൂഹത്തെയും സഭാ ജനങ്ങളെയും പങ്കടുപ്പിപ്പ് ചാലക്കുടിയിൽ നാളെ പ്രതിഷേധ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണ്. കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നതും നിരാശാജനകമാണെന്നും ഇടയലേഖനത്തിൽ കുറിച്ചിട്ടുണ്ട്.

Malayali Nuns Arrest
"കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കണം, അപ്പോൾ മാത്രമേ ആർഷഭാരത സംസ്കാരത്തിനേറ്റ കളങ്കം മായൂ.."; ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍

രാജ്യത്തെ നിയമങ്ങൾക്കും മതസ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ടവിചാരണ നടത്തുന്നതും എതിർക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും ഇടയ ലേഖനത്തിൽ പരമാർശിക്കുന്നുണ്ട്.

ജാമ്യം ലഭിച്ചത് കൊണ്ട് പരിഹാരമായില്ലെന്ന് സഭാ വക്താവ് ജോസ് തളിയത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്താണ് എന്ന് ക്രൈസ്തവർക്ക് ബോധ്യമുണ്ട്. ബിഷപ്പ് പോളി കണ്ണൂക്കാടൻ പുറത്തിറക്കിയ ഇടയലേഖനം മുഴുവൻ പള്ളികളിലും വായിക്കും.

ക്രൈസ്തവർക്കും ന്യൂപക്ഷങ്ങൾക്കും എതിരായ രാജ്യത്തെ നിലവിലെ സാഹചര്യം സഭാ ജനങ്ങളെ ബോധ്യപ്പെടുത്തിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റ് സഭയുടെ പൊതു വികാരം എന്ന നിലയിൽ എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ജോസ് തളിയത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com