ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ടത് മദ്യപിച്ച് ലക്കുകെട്ട്, സിപിഒ ജീവനൊടുക്കാന്‍ ശ്രമിച്ചത് അവധി നല്‍കാത്തതുകൊണ്ടല്ല: തൃശൂര്‍ റൂറല്‍ പൊലീസ്

റൂറല്‍ എസ്പിക്കെതിരെ ആരോപണം ഉന്നയിച്ച് സ്റ്റേഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം അയച്ചാണ് സിപിഒ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ
വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻSource: Screengrab
Published on: 
Updated on: 

തൃശൂര്‍: അവധി അനുവദിക്കാത്തതിനെ തുടര്‍ന്ന് പൊലീസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന വാദം വസ്തുതാ വിരുദ്ധമാണെന്ന് തൃശൂര്‍ റൂറല്‍ പൊലീസ്. ഈ മാസം 8ാം തിയതി സ്റ്റേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സിപിഒ ശബ്ദ സന്ദേശം ഇട്ടത് മദ്യപിച്ച് ലക്കു കെട്ടാണ്.

ഇതേ പൊലീസുദ്യോഗസ്ഥന്‍ 12ന് മദ്യലഹരിയില്‍ വീട്ടില്‍ വെച്ച് ഭാര്യയോടും അമ്മയോടും ബഹളം ഉണ്ടാക്കിയിരുന്നുവെന്നും അന്നേ ദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നും തൃശ്ശൂര്‍ റൂറല്‍ പോലീസ് വിശദീകരിച്ചു.

റൂറല്‍ എസ്പിക്കെതിരെ ആരോപണം ഉന്നയിച്ച് സ്റ്റേഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം അയച്ചാണ് സിപിഒ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇക്കഴിഞ്ഞ 12നാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ
അവധി കിട്ടിയില്ല, അമ്മയുടെ ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റിവെക്കേണ്ടി വന്നു; തൃശൂരിൽ പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു

അവധി നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയുടെ ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെക്കേണ്ടി വന്നുവെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. സ്റ്റേഷനില്‍ മതിയായ പൊലീസുകാരില്ലെന്നും വലിയ സമ്മര്‍ദമാണ് അനുഭവിക്കേണ്ടി വരുന്നത്. സ്റ്റേഷനിലെ ആള്‍ ക്ഷാമം പരിഹരിക്കാന്‍ റൂറല്‍ എസ്പിക്ക് താല്പര്യമില്ല എന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്റെ മുഖത്ത് പരിക്കേറ്റ് പത്തിലധികം തുന്നലുണ്ട്.

Related Stories

മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കോട്ടപ്പുഴ; മുന്നറിയിപ്പ് നല്‍കുന്ന നാട്ടുകാരോട്  സഞ്ചാരികള്‍ക്ക് ദേഷ്യം, അധികൃതരാകട്ടെ മൗനത്തിലും
തൃശൂരില്‍ കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചുകയറി അപകടം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം, എല്ലാവരും വിദ്യാര്‍ഥികള്‍
നിമിഷ സജയൻ - കരുണാസ് ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി.വി. പ്രകാശ് കുമാർ;  സെപ്റ്റംബറിൽ ആഗോള റിലീസ്
News Malayalam 24x7
newsmalayalam.com