"പാർട്ടിയിലെ കള്ളപ്പണക്കാരെയും കുഴൽപ്പണക്കാരേയും തുറന്നുകാട്ടും"; ബിജെപിക്കെതിരെ മത്സരിക്കുമെന്ന് തിരൂർ സതീശ്

തൃശൂരിൽ ബിജെപിക്ക് വിജയസാധ്യത ഇല്ലെന്നും സതീശ് പറഞ്ഞു.
"പാർട്ടിയിലെ കള്ളപ്പണക്കാരെയും കുഴൽപ്പണക്കാരേയും തുറന്നുകാട്ടും"; ബിജെപിക്കെതിരെ മത്സരിക്കുമെന്ന് തിരൂർ സതീശ്
Published on
Updated on

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കൊടകര കുഴൽപ്പണ കേസിൽ ബിജെപിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശ്. നേതൃത്വത്തിലെ കള്ളപ്പണക്കാരെയും കുഴൽപ്പണക്കാരെയും തുറന്നുകാട്ടുന്നതിനാണ് മത്സരിക്കുന്നതെന്നും സതീശ് വ്യക്തമാക്കി.

ബിജെപി പ്രവർത്തകർ ഇപ്പോഴും തന്നെ വിളിക്കാറുണ്ട്. കള്ളപ്പണക്കാര്‍ക്കെതിരെ കക്ഷി രാഷ്ട്രീയമായ പിന്തുണ തെരഞ്ഞെടുപ്പിൽ തനിക്ക് ലഭിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ബിജെപിക്ക് വിജയസാധ്യത ഇല്ലെന്നും സതീശ് പ്രതികരിച്ചു. കള്ളപ്പണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ കൂടി ജനങ്ങളോട് തുറന്നുപറയാൻ ഉണ്ടെന്നും സതീശ് വ്യക്തമാക്കി.

"പാർട്ടിയിലെ കള്ളപ്പണക്കാരെയും കുഴൽപ്പണക്കാരേയും തുറന്നുകാട്ടും"; ബിജെപിക്കെതിരെ മത്സരിക്കുമെന്ന് തിരൂർ സതീശ്
"കുടുങ്ങാനുള്ളവർ എല്ലാം കുടുങ്ങട്ടെ, ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടില്ല"; ചോദ്യം ചെയ്യലിന് പിന്നാലെ ജയറാം

കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് തിരൂർ സതീശ് നടത്തിയത്. ആറു ചാക്കുകളിൽ ഇലക്ഷൻ സാമഗ്രികൾ എന്ന പേരിൽ ബിജെപി ഓഫീസിലേക്ക് പണം എത്തിച്ചെന്ന് സതീശ് പറഞ്ഞിരുന്നു. പണം എത്തിച്ച ആളെ ജില്ലാ അധ്യക്ഷൻ സംസ്ഥാന അധ്യക്ഷനും പരിചയപ്പെടുത്തി. ഓഫീസ് അടക്കരുതെന്നും അവർക്ക് താമസസൗകര്യം ഒരുക്കണമെന്നതടക്കം പറഞ്ഞുവെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com