സുരക്ഷിത മണ്ഡലം തേടി ടി.എന്‍. പ്രതാപന്‍; തൃശൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി

വി.എം. സുധീരനെ മത്സരരംഗത്തിറക്കാന്‍ കെപിസിസിയില്‍ സമ്മര്‍ദമുണ്ട്.
സുരക്ഷിത മണ്ഡലം തേടി ടി.എന്‍. പ്രതാപന്‍; തൃശൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി
Published on
Updated on

തൃശൂര്‍: നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി. ടി.എന്‍. പ്രതാപന്‍ സേഫ് സീറ്റ് ലക്ഷ്യമിട്ടതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായത്. മണലൂര്‍, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ഒന്നില്‍ മത്സരിക്കാനാണ് പ്രതാപന്റെ നീക്കം.

അതേസമയം വി.എം. സുധീരനെ മത്സരരംഗത്തിറക്കാന്‍ കെപിസിസിയില്‍ സമ്മര്‍ദമുണ്ട്. മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയാല്‍ സീറ്റ് ആവശ്യത്തില്‍ നിന്നും പിന്മാറണമെന്ന് യുവനേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സുരക്ഷിത മണ്ഡലം തേടി ടി.എന്‍. പ്രതാപന്‍; തൃശൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി
സംസ്ഥാന സ്കൂൾ കലോത്സവം: താമര ഒരു ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്, ഒഴിവാക്കിയത് വിവാദമാകാതിരിക്കാനാണെന്ന് വി. ശിവൻകുട്ടി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒ.ജെ. ജനീഷിന്റെ സ്ഥാനാര്‍ഥിത്വത്തിന് പോലും ഭീഷണി ഉണ്ടാകുന്ന നിലയിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിത്വ പ്രതിസന്ധി നീളുന്നത്. ജനീഷ് കൊടുങ്ങല്ലൂരില്‍ മത്സരിച്ചേക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് കൊടുങ്ങല്ലൂര്‍ അടങ്ങുന്ന മണ്ഡലങ്ങളില്‍ ടി എന്‍ പ്രതാപന്‍ സുരക്ഷിത മണ്ഡലങ്ങളായി മത്സരിക്കാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതേസമയം മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വിഎം സുധീരന്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയും പരസ്യമായ പ്രതികരണങ്ങളിലൂടെയും താന്‍ ഇനി മത്സര രംഗത്തേക്കില്ലെന്ന് അറിയിച്ചിരുന്നതാണെങ്കിലും സുധീരനെ മത്സര രംഗത്തേക്കിറക്കാന്‍ നേതൃത്വത്തിനുള്ളില്‍ നിന്ന് തന്നെ സമ്മര്‍ദം ശക്തമാണ്.

സുരക്ഷിത മണ്ഡലം തേടി ടി.എന്‍. പ്രതാപന്‍; തൃശൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി
കഞ്ചിക്കോട് അഞ്ച് വയസുകാരിയെ രണ്ടാനമ്മ നേരത്തെയും ക്രൂരമായി ആക്രമിച്ചു; കൈയിലും കാലിലും പൊള്ളലേറ്റ പാടുകള്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com