

തിരുവനന്തപുരം : പൊതുവിപണിയിലെ അരിവിലയുടെ കുതിച്ചുകയറ്റം പിടിച്ചുകെട്ടാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി FCIയില്‍ നിന്ന് ഓപ്പണ്‍ മാര്‍കറ്റ് സെയില്‍സ് സ്‌കീം പ്രകാരം 25,000 മെട്രിക് ടണ്‍ അരി വാങ്ങും. 59.75 കോടി രൂപയാണ് അരി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഡിസംബര്‍ മാസത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിലോഗ്രാമിന് 27 രൂപ നിരക്കില്‍ പ്രത്യേക അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. കൂടാതെ, നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരു കാര്‍ഡിന് 5 കിലോ വീതം പുഴുക്കലരിയോ പച്ചരിയോ ലഭ്യമാക്കാനും ഒരുങ്ങുകയാണ് സര്‍ക്കാര്‍. അതോടൊപ്പം, മുന്‍ഗണനാ വിഭാഗത്തിന് 3 കിലോ പ്രത്യേക പച്ചരിയും റേഷന്‍ കടകളില്‍ വഴിയും വിതരണം ചെയ്യും.