"അനുപാതം കുറയ്ക്കാൻ കഴിയില്ലെങ്കിൽ റിട്ടയർമെൻ്റ് വേക്കൻസി നൽകണം"; നിലപാട് കടുപ്പിച്ച് എൽപിഎസ്‌ടി സമരക്കാർ, ചർച്ച പരാജയമല്ലെന്ന് വളർമതി

എൽപിഎസ്‌ടി ലിസ്റ്റിൽ നിന്ന് നീതിപൂർവമായി എന്ത് ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
LPST strike leader Valarmathi
എൽപിഎസ്‌ടി സമരനായിക വളർമതി
Published on: 
Updated on: 

വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും പ്രശ്ന പരിഹാരത്തിന് വഴി തെളിയാതായതോടെ നിലപാട് വീണ്ടും കടുപ്പിച്ച് സമരരംഗത്തുള്ള എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാർ. അനുപാതം 1:25 ആയി കുറയ്ക്കാൻ കഴിയില്ലെങ്കിൽ റിട്ടയർമെൻ്റ് വേക്കൻസി നൽകണമെന്നാണ് വളർമതി ഉൾപ്പെടെയുള്ളവരുടെ ആവശ്യം. തന്ത്രപരമായി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ റാങ്ക് ഹോൾഡർമാർമാർക്ക് സാധിച്ചിട്ടുണ്ട്.

റിട്ടയർമെൻ്റ് വേക്കൻസി റാങ്ക് ഹോൾഡർമാർക്ക് നൽകണമെന്നും ഡിവിഷൻ ഫാൾ മൂലം പുറത്താക്കുന്ന അധ്യാപകരെ സർക്കാർ സംരക്ഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അതേസമയം, എൽപിഎസ്‌ടി ലിസ്റ്റിൽ നിന്ന് നീതിപൂർവമായി എന്ത് ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

LPST strike leader Valarmathi
വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാർ തടസപ്പെടുത്തി; പി.എയെ കയ്യേറ്റം ചെയ്തെന്നും ആരോപണം, കുത്തിയിരുന്ന് പ്രതിഷേധിച്ചു

അനുപാതത്തിൻ്റെ വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി വളർമതി മാധ്യമങ്ങളോട് പ്രതികരിച്ചു. "ചർച്ച പരാജയമാണെന്ന് പറയാൻ കഴിയില്ല. സർക്കാരിന് സാങ്കേതികമായി ചില പ്രശ്നങ്ങളുണ്ട് എന്നും പറഞ്ഞു. അനുപാതം കുറച്ചാൽ എൽപിഎസ്‌ടി പോലെയുള്ള മറ്റ് ഉദ്യോഗാർഥികളും ക്ലെയിം ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിസഭാ താലത്തിൽ അടുത്ത ബുധനാഴ്ചയ്ക്കകം വീണ്ടും ചർച്ച നടത്തും. ശേഷം അന്തിമ തീരുമാനം എടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അനുകൂലമായിട്ടുള്ള നടപടി ഉണ്ടാകും എന്ന ഉറപ്പു മാത്രമേ തന്നിട്ടുള്ളൂ. നിരാഹാരം തുടരും. ആരോഗ്യസ്ഥിതി ചെറുതായി മെച്ചപ്പെട്ടിട്ടുണ്ട്. ചർച്ച അന്തിമമാകും വരെ സമരം തുടരും. സർക്കാർ അനുഭാവപൂർവം നടപടി കൈക്കൊള്ളുമെന്ന ശുഭാപ്തി വിശ്വാസത്തോടെ സമരം തുടരും. ഇതുവരെ എങ്ങനെയാണോ സമരം പോയത് അങ്ങനെ തന്നെ പോകും," വളർമതി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് എൽപിഎസ്‌ടി സമരക്കാരുമായുള്ള വിദ്യാഭ്യാസ മന്ത്രി നടത്താനിരുന്ന ചർച്ച പൊളിഞ്ഞിരുന്നു. അനൗദ്യോഗികമായി വിദ്യാഭ്യാസ മന്ത്രി വളർമതിയുമായി ചർച്ച നടത്തിയെങ്കിലും അധ്യാപക-വിദ്യാർഥി അനുപാതത്തിൻ്റെ കാര്യത്തിൽ ഒന്നുകൂടി ചർച്ചകൾ ആവശ്യമാണെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി സമരക്കാരെ അറിയിച്ചു.

അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കി കുറച്ചാൽ സർക്കാരിന് ഏകദേശം 400 കോടിയുടെ അധിക ബാധ്യത വരുമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. മാത്രമല്ല, ഈ അനുപാതം നടപ്പിലാക്കിയാൽ അത് എൽപിയിൽ മാത്രം ഒതുങ്ങില്ലെന്നും യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരും. ഇത് ഭാവിയിൽ പല നിയമപോരാട്ടങ്ങൾക്കും വഴിവെക്കുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്.

LPST strike leader Valarmathi
അരുൺ കശ്യപിൻ്റെ മൂന്ന് ലക്ഷം രൂപയുടെ നിക്ഷേപ പരാതിയിൽ വഴിത്തിരിവ്; നിർണായക രേഖകൾ പുറത്ത്, നിഷ്പക്ഷ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാൻ ബിഎൽഎം നിക്ഷേപകർ