സര്‍വകലാശാല അഭിഭാഷകനോട് വിശദീകരണം തേടി വിസി
ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ വി.സിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു
ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയ അഭിഭാഷകനോടാണ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിനോട് വിശദീകരണം തേടാന്‍ നിര്‍ദ്ദേശം നല്‍കിയത്
മിനി കാപ്പന്‍ നല്‍കിയ വസ്തുതാവിവരണ സ്റ്റേറ്റ്‌മെന്റ് മറച്ചുവച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി
ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അനുകൂലമായ നിലപാട് അഭിഭാഷകന്‍ സ്വീകരിച്ചെന്നും വി.സി ആരോപിക്കുന്നു
എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിലേക്ക്
വരണാധികാരി പത്രിക തള്ളിയത് ചട്ടവിരുദ്ധമായെന്ന് പരാതി
ഇന്ന് തന്നെ കോടതിയെ സമീപിക്കാന്‍ തീരുമാനം
വോട്ടിംഗ് മാറ്റിവയ്ക്കാന്‍ സാധ്യത
മെമ്മറികാര്‍ഡ് വിവാദം: കുക്കൂ പരമേശ്വരനെതിരെ അമ്മയിലെ അംഗങ്ങള്‍
അമ്മയിലെ മെമ്മറികാര്‍ഡ് വിവാദത്തില്‍ കുക്കൂ പരമേശ്വരനെതിരെ നിയമപരമായി നീങ്ങാന്‍ ഒരു കൂട്ടം താരങ്ങള്‍
കുക്കൂ പരമേശ്വരന്‍ മെമ്മറികാര്‍ഡ് മുക്കിയത് സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടിയെന്ന് ഒരു വിഭാഗം നടിമാര്‍ ആരോപിക്കുന്നു.
നടിമാരുടെ ദുരനുഭവം പറഞ്ഞ മെമ്മറികാര്‍ഡ് കൈയ്യില്‍ വെച്ച് കുക്കു മറ്റ് നടന്‍മാരെ വരുതിക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്നതായും ആക്ഷേപം
മെമ്മറികാര്‍ഡില്‍ പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു
സാഹിത്യ രംഗത്തും കൗചിംഗ് ഉണ്ടെന്ന് സാഹിത്യകാരി ഇന്ദു മേനോന്‍. കേരള സാഹിത്യ അക്കാദമിയുടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കിലെന്നും ഇന്ദു മേനോന്‍. സാഹിത്യോത്സവത്തില്‍ സ്ത്രീ എഴുത്തുകാരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നവരെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഗ്രൂപ്പ് എഗൈനിസ്റ്റ് സെക്‌സ്വഷല്‍ വൈലേഷന്‍ രംഗത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു
45 പാക്കറ്റുലാളിലായി 12.8 കിലോ കഞ്ചാവ് ആണ് പിടിച്ചത്
കോഴിക്കോടു സ്വേദേശി സുധീഷ് ആണ് ബാങ്കോക്കില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്
കസ്റ്റമസും ഡിആര്‍ഐയും ചേര്‍ന്നാണ് പിടികൂടിയത്.
പൂജപ്പുര സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് മൂന്ന് പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്തു.
മൂന്നു പാക്കറ്റ് കഞ്ചാവാണ് കണ്ടെത്തിയത്
ജയിലിലെ കിച്ചന്റെ ഭാഗത്തെ മതിലിന് സമീപത്തു നിന്നാണ് കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്
ജയില്‍ സൂപ്രണ്ടിനെ പരാതിയിലാണ് പൂജപ്പുര പോലീസ് കേസെടുത്തത്
എറണാകുളം ജില്ലയില്‍ ശക്തമായ മഴ
കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്
നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66ലും വെള്ളക്കെട്ട്
ഇടപ്പള്ളിയില്‍ ഗതാഗത കുരുക്ക്
തൃപ്പൂണിത്തുറയിലും വെള്ളക്കെട്ട്, വീടുകളില്‍ വെള്ളം കയറി
തൃശ്ശൂരിൽ ശക്തമായ മഴ
തൃശ്ശൂരിൽ രണ്ടുമണിക്കൂറോളം ആയി തോരാമഴ
നഗരത്തിൽ ഉൾപ്പെടെ ശക്തമായ മഴ തുടരുന്നു
തൃശ്ശൂർ പുത്തൂർ വെട്ടുകാട് ഏഴാംകല്ല് വീടുകളിൽ വെള്ളം കയറി
മുഖ്യപ്രതി എഡിസണ് ലഹരി മരുന്ന് വിതരണം ചെയ്തിരുന്ന വിദേശികളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു
രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്‍മാരേയും ഒരു യുകെ പൗരനേയും പിടികൂടാന്‍ നീക്കം തുടങ്ങി
എഡിസണെയും മറ്റ് പ്രതികളേയും വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
തരിയോട് സ്വദേശി ജോയി പോള്‍ ആണ് മരിച്ചത്. തേങ്ങയിടാന്‍ തെങ്ങില്‍ കയറിയപ്പോള്‍ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ദളിതര്‍ക്കും വനിതകള്‍ക്കും പരിശീലനം നല്‍കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്
നാല് സിനിമകളും ഞാന്‍ കണ്ടു
ഒന്നിലും ഒന്നരക്കോടി രൂപയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റി കണ്ടില്ല
അതിനാല്‍ അടൂര്‍ ഉന്നയിച്ച വിമര്‍ശനം ശരിയാണ്
പണം നല്‍കുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് അടൂര്‍ ഉദ്ദേശിച്ചത്. നമ്മുടെ പണമാണത്
അടൂര്‍ വേദിയില്‍ സംസാരിക്കുമ്പോള്‍ പുഷ്പവതി ഇടപെട്ടത് മര്യാദകേടാണ്
അടൂര്‍ സംസാരിച്ചപ്പോള്‍ അത് തടസ്സപ്പെടുത്താന്‍ അവര്‍ ആരാണ്
അടൂര്‍ വലിയ മനുഷ്യനാണ്
ഫാല്‍ക്കേ പുരസ്‌കാരം അടക്കം ലഭിച്ച സംവിധായകന്‍
മാധ്യമങ്ങളാണ് വിഷയം വഷളാക്കിയത്
പുഷ്പവതി ആരാണെന്ന് തനിക്കറിയില്ല, ചിലപ്പോള്‍ തന്റെ അറിവു കേട് കൊണ്ടായിരിക്കും അത്
ഒരു നാടന്‍ പാട്ടുകാരി ആണെന്നാണ് അറിവ്
എറണാകുളം പേട്ട താമരശ്ശേരി കരീത്തറ റോഡില്‍ ഗൂഗിള്‍ മാപ്പ് നോക്കി വന്ന കാര്‍ വെള്ളക്കെട്ടില്‍ വീണു. ഡ്രൈവര്‍ രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് കാര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.
ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി
അതിര്‍ത്തി തോട് ആരുടെതെന്നതാണ് തര്‍ക്കവിഷയം
ഒരു ഭാഗം കൊച്ചി കോര്‍പ്പറേഷന്‍, മറുവശം മരട് മുന്‍സിപ്പാലിറ്റി, നടുവിലെ തോട് ജില്ലാ പഞ്ചായത്തിന്റേത് എന്ന് കൗണ്‍സിലര്‍മാര്‍
തൃപ്പൂണിത്തുറ, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി
ആര് റോഡ് നന്നാക്കുമെന്ന തര്‍ക്കം ആളുകളുടെ ജീവന്‍ എടുക്കുമെന്ന് നാട്ടുകാര്‍
സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന് വിമര്‍ശനം
എംവി ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശം നിലമ്പൂരില്‍ തിരിച്ചടിയായന്ന് വിമര്‍ശനം
എംവി ഗോവിന്ദന്റെ പരാമര്‍ശം മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാന്‍ വഴിയൊരുക്കി
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ചയിലാണ് വിമര്‍ശനം
സ്‌കൂളുകളിലെ ബാക്ക് ബെഞ്ചേഴ്‌സ് പരിഷ്‌കരണം
പഠനത്തിനായി വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് തുടര്‍നടപടി
പരിഷ്‌കരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് എല്ലാ കുട്ടികള്‍ക്കും തുല്യ അവസരമെന്നും മന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
ചാലക്കുടി , മുരിങ്ങൂർ അടിപ്പാതയിൽ വെള്ളം കയറി
തൃശ്ശൂർ വെട്ടുക്കാട് ഏഴാംകല്ല് റോഡുകളിലും വീടുകളിലും വെള്ളക്കെട്ട്
വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ ആറ്റൂര്‍ കമ്പനിപ്പടി പ്രദേശത്ത് വെള്ളപ്പൊക്കം.
ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നു.
വനമേഖലയില്‍ നിന്നും വലിയരീതിയില്‍ വെള്ളം കുത്തിയൊലിച്ച് സംസ്ഥാനപാത മുങ്ങി
പതങ്കയം പ്രദേശത്ത് കനത്ത മഴ
കാണാതായ വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരം
പുഴയില്‍ വലിയതോതില്‍ വെള്ളമുയരുന്നു
തൃശൂരില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന യാനങ്ങള്‍ തിരികെ മടങ്ങുന്നു
മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടന്ന് കടലില്‍ ഇറങ്ങിയത് നിരവധി വള്ളങ്ങള്‍
മണിക്കൂറില്‍ 50 കി.മീ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ മുന്നറിയിപ്പ്
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്
അറസ്റ്റിലായ ജീവനക്കാരെ കൊണ്ട് തട്ടിപ്പ് നടത്തിയ രീതി പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച് സംഘം
സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിനിമാ നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ് പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് ഹര്‍ജി നല്‍കി.
വരണാധികാരിക്കെതിരെ എറണാകുളം സബ്ബ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്
രണ്ട് ബാനറില്‍ സിനിമ ചെയ്ത മറ്റ് രണ്ട് പേരുടെ പത്രിക അംഗീകരിച്ചപ്പോള്‍ തന്റേത് മാറ്റി
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യം
കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് 5 മണിക്ക് പാളയം മുസ്ലീം ജമാ അത്തില്‍ ഖബറടക്കും. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയില്‍യായിരുന്നു അന്ത്യം.
രാവിലെ മുതല്‍ വഴുതക്കാടുള്ള വീട്ടില്‍ നടന്ന പൊതുദര്‍ശനത്തില്‍ മലയാള സിനിമ, സീരിയല്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുസ്മരിച്ചു. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഷാനവാസ് മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി 96 ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ഇറിഗേഷൻ ഓഫീസിനകത്ത് വെള്ളം കയറി
ഇരിക്കാൻ സ്ഥലം ഇല്ലാതെ ജീവനക്കാർ
പാലക്കാട് വാണിയംകുളം പനയൂരില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ഉരുള്‍പൊട്ടിയെന്ന സംശയം പങ്കുവെച്ച് പ്രദേശവാസികള്‍. പനയൂര്‍ ഇളംകുളം പ്രദേശവാസികള്‍ ഭയാനകമായ ശബ്ദം കേട്ടതായി പറയുന്നു. വീടുകളില്‍ നിന്നും ആളുകള്‍ ഇറങ്ങി ഓടി.
വീടുകളുടെ മുറ്റത്തേക്ക് മണ്ണും കല്ലുകളും വന്ന് നിറഞ്ഞിട്ടുണ്ട്. പ്രദേശത്ത് മൂന്ന് വീടുകളുടെ മതിലിടിഞ്ഞ് താഴ്ന്നു. 7 വീടുകളാണ് പ്രദേശത്തുള്ളത്. വാര്‍ഡ് മെമ്പര്‍ ഇ.പി. രഞ്ജിത്ത് സ്ഥലത്തെത്തി. റവന്യൂ അധികൃതരെ വിവരം അറിയിച്ചു.
കോതമംഗലത്ത് പെണ്‍സുഹൃത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസില്‍ പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോട് കൂടിയാണ് അടൂര്‍ സംസാരിച്ചത്. ഇക്കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയും. ജനാധിപത്യ സമൂഹത്തോടുള്ള ഏറ്റവും വലിയ നീതികേടാണ് അത്. എല്ലാത്തിനേയും ജാതി അടിസ്ഥാനത്തില്‍ പരിഗണിക്കേണ്ട കാര്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണം. സ്‌കൂള്‍, ആശുപത്രി കെട്ടിടങ്ങളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ദുരന്ത നിവാരണ വകുപ്പിന് നിര്‍ദേശം നല്‍കി. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ ക്ലാസുകള്‍ നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയും നടത്തണമെന്ന് മുഖ്യമന്ത്രി
സമസ്തയിലെ ലീഗ്-ലീഗ് വിരുദ്ധ വിഭാഗങ്ങളുടെ തുടര്‍ ചര്‍ച്ചയില്‍ ധാരണയിലെത്താനായില്ല ലീഗ് വിരുദ്ധ വിഭാഗത്തില്‍ നിന്നെത്തിയത് ഹമീദ് ഫൈസി അമ്പലക്കടവ് അടക്കം രണ്ടു പേര്‍. സമസ്ത സമ്മേളന സ്വാഗത സംഘത്തിലെ തുല്യ പങ്കാളിത്തം അടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി മറ്റു പ്രധാന നേതാക്കളില്ലാത്തതിനാല്‍ അന്തിമ തീരുമാനം പറയാനാവില്ലെന്ന് ഹമീദ് ഫൈസി അറിയിച്ചു. കൂടുതല്‍ നേതാക്കളുടെ പങ്കാളിത്തത്തോടെ ചര്‍ച്ച തുടരാനും തീരുമാനം.
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ബാക്ക് ബെഞ്ചേഴ്സ് എന്ന സങ്കല്പം മാറണം ഞാന്‍ പഠിപ്പിക്കുമ്പോള്‍ ഈ രീതി സ്വീകരിക്കാറുണ്ട്. കോളേജുകള്‍ക്ക് തീരുമാനം എടുക്കാം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേര്‍തിരിഞ് ഇരിക്കുന്നതും ശരിയല്ല.
ജമ്മു കാശ്മീർ മുൻ ലഫ്. ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ബിഹാർ, ഗോവ, മേഘാലയ, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടേയും ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം. നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. 60 ലധികം ആളുകളെ കാണാതായി. അൻപതോളം വീടുകൾ ഒലിച്ചുപോയി. സംഭവ സ്ഥലത്ത് രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്.
നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ വീണ്ടും കോടതിയിൽ. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രോസിക്യൂഷന്റെ നിലപാടും തേടി.
പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. ഡിവൈഎസ് പി ഷാജി വർഗീസിൻ്റെ നേതൃത്വത്തിൽ വള്ളിയൂർക്കാവിൽ വെച്ചാണ് പിടികൂടിയത്. 50,000 രൂപ സഹിതമാണ് പിടികൂടിയത്.
സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തു. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴ. കൊച്ചി തൃപ്പൂണിത്തുറയിൽ വീടുകളിൽ വെള്ളംകയറി. പേട്ടയിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി തെറ്റിയ കാറ് വെള്ളക്കെട്ടിൽ കുടുങ്ങി. തൃശൂരിലും പാലക്കാട്ടും പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരുകയാണ്.
കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. പൊതുസ്ഥാപനമല്ലെന്ന സിയാൽ വാദം ഹൈക്കോടതി തള്ളി. പൊതുസ്ഥാപനം അല്ലെന്ന് റിട്ട് ഹർജി നൽകിയതിന് സിയാൽ മാനേജിങ് ഡയറക്ടർക്കെതിരെയും വിമർശനം.
സിയാൽ ചെയർമാനായ മുഖ്യമന്ത്രിയോ സിയാൽ ജനറൽബോഡിയോ അറിയാതെ സ്വന്തം നിലയ്ക്ക് എംഡി ഹൈക്കോടതിയിൽ ഹർജി നൽകിയെന്ന് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. സമാന നടപടികൾ ഉണ്ടാകാതിരിക്കാൻ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഡയറക്ടർ ബോർഡിൻറെ അനുമതിയില്ലാതെ ഹർജി നൽകിയതിന് സിയാൽ ഒരു ലക്ഷം രൂപ കൊടുക്കാനും ഉത്തരവ്.
അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് സാമൂഹ്യപ്രവർത്തകരായ ടി.എസ്. ശ്യാംകുമാറും ധന്യരാമനും. ഉത്ഘാടകൻ അടൂർ ഗോപാലകൃഷ്ണൻ ആയതിനാൽ, തങ്ങൾ പരിപാടി ബഹിഷ്കരിക്കുന്നതായി ഇരുവരും ഫേസ്ബുക്കിൽ കുറിച്ചു. ആഗസ്റ്റ് 15, 16, 17 തീയതികളിലായി അടൂർ എസ്‌എൻടിപി ഹാളിൽ നടക്കുന്ന അടൂർ സാഹിത്യോത്സവമാണ് ഇരുവരും ബഹിഷ്കരിച്ചത്.
രാജ്യത്ത് ജന്മിത്വം ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ആകെ അവശേഷിക്കുന്നത് സിനിമയിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.
ആലുവ പാലത്തിൻ്റെ അറ്റകുറ്റപ്പണികളെത്തുടർന്ന് നാളെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. റദ്ദാക്കിയത് പാലക്കാട് എറണാകുളം സൗത്ത് മെമുവും എറണാകുളം സൗത്ത്-പാലക്കാട് മെമുവും. വൈകിയോടുന്നത് ഇൻഡോർ ജംഗ്ഷൻ-തിരുവനന്തപുരം നോർത്ത്,കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ്, സെക്കന്ദരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകൾ
കനത്ത മഴയെത്തുടർന്ന് തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് അവധി. സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
സിനിമാ കോൺക്ലേവിലെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ. അടൂരിന്റെ ദളിത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രതിഷേധാർഹമാണ്. അടൂരിനെ പോലൊരു കലാകാരനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണതെന്നും ഡിവൈഎഫ്ഐ കേരളയുടെ ഫേസ്ബുക്ക് പോസ്റ്റ്
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ജില്ലാ ആശുപത്രിയിലെ 25 ഓളം ശസ്ത്രക്രിയകൾ മാറ്റിവെച്ചു. കുടിവെള്ള പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട് പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ജിസ്‌നയെ (24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം സ്വദേശിനിയാണ് ജിസ്ന.
രാജ്യത്ത് ജന്മിത്തം ഇല്ലാത്ത ഏക സംസ്ഥാനമാണ് കേരളമെന്ന് എം.വി. ഗോവിന്ദൻ. കേരളത്തിൽ ആകെ ജന്മിത്തം അവശേഷിക്കുന്നത് സിനിമയിൽ മാത്രമാണ്. സംസ്ഥാനത്ത് എല്ലാ പട്ടികജാതി-പട്ടികവിഭാഗത്തിലെയും വീട്ടിൽ ഇന്ന് ഉന്നത വിദ്യാഭ്യസം നേടിയവർ ഉണ്ട്. അത് ഇന്ത്യയിൽ കേരളത്തിൽ അല്ലാതെ മറ്റെവിടെയും കാണാൻ കഴിയില്ല. അത് കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
സിപിഐ നേതാവും മുൻ ഹോസ്ദുർഗ്ഗ് എംഎൽഎയുമായ എം.നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു