പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവർക്കും ഉപയോഗിക്കാം; ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്നായിരുന്നു മുന്‍ഉത്തരവ്
പെട്രോള്‍ പമ്പ്
പെട്രോള്‍ പമ്പ്
Published on

എറണാകുളം: പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി. ആർക്ക് എപ്പോള്‍ വേണമെങ്കിലും പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കാമെന്ന് കൊടതി ഉത്തരവിട്ടു. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്നായിരുന്നു മുന്‍പ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി.

ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്ന് കൊടുക്കണമെന്നും സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമെ ശുചിമുറി ഉപയോഗിക്കുന്നത് തടയാവൂയെന്നും കോടതി വ്യക്തമാക്കി. അധികാരം സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കരുതെന്ന് എതിർകക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾക്ക് കോടതി നിർദേശം നൽകി.

പെട്രോള്‍ പമ്പ്
കോഴിക്കോട് മാറാട് ഡിവിഷനില്‍ മാത്രം ഒരു കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍; സിപിഐഎമ്മിനെതിരെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി മുസ്ലീം ലീഗ്

പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ്‌ലറ്റുകളായി കണക്കാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലർമാർ ഹൈക്കോടതിയെ സമീപിച്ചത്. പെട്രോൾ ബങ്കിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല വിധി. ഇതിലാണ് പുതിയ ഭേദഗതി വന്നിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com