നാളത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം...
നാളത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
Source: Files
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചതെന്ന് ബസ് ഉടമകൾ പ്രതികരിച്ചു.

ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ കൺസഷനും ബസ് ചാർജും ഉടൻ കൂട്ടില്ലെന്നും പ്രിയദർശിനി ബസുകളുടെ സർവീസിൽ സമയക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായമാക്കാനുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.

നാളത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
ക്ലിഫ് ഹൗസിൽ 1.24 കോടിയുടെ മോടിപിടിപ്പിക്കൽ: ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, റിപ്പോർട്ട് തേടി

പ്രൈവറ്റ് ബസുകൾ സർക്കാർ ലീസിൽ എടുക്കും, ബസുകളുടെ ടൈമിംഗ് ആലോചിതമായി പരിഷ്കരിക്കും, ബസുകളുടെ കാലപരിധി വർധിപ്പിക്കും (22 വർഷമാണ് ഒരു ബസിന് ഓടാൻ അനുമതി ഉള്ളത്, അത് 25 ആക്കി ഉയർത്തുന്നത് പരിഗണിക്കും), കെഎസ്ആർടിസിയുമായുള്ള ഓവർലാപ്പിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും തുടങ്ങി എട്ട് ആവശ്യങ്ങളാണ് ബസ് ഉടമകൾ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ചത്.