"കല്ല് ഇളക്കി ഓവിൽ ഇടുന്ന സംസ്‌കാരം തങ്ങൾക്ക് ഇല്ല"; ശിലാഫലക വിവാദത്തിൽ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്

2022 മാര്‍ച്ച് ആറിനാണ് നവീകരിച്ച സീവ്യൂ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയില്‍ ആ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി അറിയിച്ചു.
P A Muhammad Riyas
ശിലാഫലകവിവാദത്തിൽ പ്രതികരിച്ച് പി. എ. മുഹമ്മദ്‌ റിയാസ്Source: News Malayalam 24x7
Published on

കണ്ണൂർ: പയ്യാമ്പലം ശിലാഫലകവിവാദത്തിൽ പ്രതികരിച്ച് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. കോവിഡ് കാലത്തായിരുന്നു ആ ഉദ്ഘാടനം നടന്നത്. സർക്കാരുകൾ മാറി വരും. അപ്പോൾ കല്ല് ഇളക്കി ഓവിൽ ഇടുന്ന സംസ്‌കാരം തങ്ങൾക്ക് ഇല്ല. ഇത് സർക്കാരിൻ്റെ സംഭവനയായാലും അതേ അർഥത്തിൽ കാണുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ ഡിടിപിസിയുടെ കീഴിലുള്ള സീവ്യൂ പാര്‍ക്കില്‍ മുൻ സർക്കാരിൻ്റെ കാലത്തെ നവീകരണ പ്രവർത്തനത്തിൻ്റെ ശിലാഫലകം മാറ്റിവച്ചു എന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

2022 മാര്‍ച്ച് ആറിനാണ് നവീകരിച്ച സീവ്യൂ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയില്‍ ആ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി അറിയിച്ചു. മുന്‍സര്‍ക്കാരുകളുടെ കാലത്തു നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ തമസ്ക്കരിക്കുന്ന രീതി ഞങ്ങള്‍ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും പി. എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

P A Muhammad Riyas
ഉമ്മൻ‌ചാണ്ടിയെ വെട്ടി, പകരം മുഹമ്മദ്‌ റിയാസ്; കണ്ണൂരിൽ ശിലാഫലകത്തെ ചൊല്ലി പ്രതിഷേധം ശക്തം

2022 മാര്‍ച്ച് ആറിനാണ് നവീകരിച്ച സീവ്യൂ പാര്‍ക്കിൻ്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയില്‍ ആ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി അറിയിച്ചു. മുന്‍സര്‍ക്കാരുകളുടെ കാലത്തു നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ തമസ്ക്കരിക്കുന്ന രീതി ഞങ്ങള്‍ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.

2015 മെയ് 15 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു പാർക്ക് ഉദ്ഘാടനം ചെയ്തത്. പ്രവേശന കവാടത്തിന് സമീപം ഉദ്ഘാടനശേഷം ശിലാഫലകവും സ്ഥാപിച്ചിരുന്നു. 2022 മാർച്ച് 6 ന് പാത് വേ യും പാർക്കും നവീകരിച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസാണ് നവീകരിച്ച പാർക്ക് ഉദ്ഘാടനം ചെയ്തത്. ഈ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ശിലാഫലകം സ്ഥാപിക്കാനാണ് പഴയ ഫലകം മാറ്റിയതെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.

നവീകരിച്ച് ഉദ്ഘാടനം ചെയ്ത ശിലാഫലകം സ്ഥാപിക്കുമ്പോൾ പഴയത് നിലനിർത്തണമായിരുന്നു എന്നാണ് കോൺഗ്രസിൻ്റെ അവകാശവാദം. പാർക്കിലെ കൗണ്ടറിന് സമീപം പഴയ ഫലകം മാറ്റിവെച്ച നിലയിൽ കണ്ടതോടെയാണ് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com