വാൽപ്പാറയിൽ വിനോദസഞ്ചാരികളുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 20 പേർക്ക് പരിക്ക്

ബസിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
Tourist bus overturns in Valparai
വാൽപ്പാറയിൽ വിനോദസഞ്ചാരികളുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു
Published on
Updated on

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിലെ ഹെയർപിൻ വളവിൽ വീണ്ടും അപകടം. വിനോദസഞ്ചാരികളുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. രാമനാഥപുരം സ്വദേശികളായ വിനോദസഞ്ചാരികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ 20 പേരെയും പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് അപകടം നടന്നത്. ബസിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

Tourist bus overturns in Valparai
'സാങ്കേതിക പിഴവല്ല'; ന്യൂസ് മലയാളത്തിൻ്റെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്തത് നിർദേശപ്രകാരമെന്ന് മെറ്റ

കഴിഞ്ഞ ഏപ്രിൽ 17-ന് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പാങ്ങ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമടക്കം പത്ത് മലയാളികൾ മരിച്ചിരുന്നു. വാൽപ്പാറയിൽ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ വാൻ ഹെയർപിൻ വളവുകളിൽ നിയന്ത്രണം വിട്ട് നൂറുകണക്കിന് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Tourist bus overturns in Valparai
"ലാൽ സലാം സഖാക്കളെ"; മുഹമ്മദ് സിയാനോടും സുഹൃത്തുക്കളോടും വീഡിയോ കോളിൽ സംവദിച്ച് പിണറായി വിജയൻ
News Malayalam 24x7
newsmalayalam.com