

കാസർഗോഡ്: എട്ട് മാസമായി കൂലി ലഭിക്കാതായതോടെ സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികൾ ദുരിതത്തിൽ. ആറായിരത്തിലധികം തൊഴിലാളികളാണ് പ്രതിസന്ധി നേരിടുന്നത്. അൻപത് ലക്ഷത്തിലധികം രൂപയാണ് കാസർഗോഡ് ജില്ലയിൽ മാത്രം തൊഴിലാളികൾക്കും കൈത്തറി സംഘങ്ങൾക്കുമായി ലഭിക്കാനുള്ളത്.
സംസ്ഥാനത്തെ 500 ഓളം വരുന്ന പരമ്പരാഗത കൈത്തറി നെയ്ത്ത് സംഘങ്ങളാണ് ഇടക്കാല പ്രതിസന്ധിയിൽ ആയിട്ടുള്ളത്. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള 500 നെയ്ത്ത് സംഘങ്ങളിൽ 80 സംഘങ്ങളാണ് സജീവമായി പ്രവർത്തിക്കുന്നത്. പ്രവർത്തനത്തിൽ ഉള്ളത് ഇതിൽ 6500കൈത്തറി തൊഴിലാളികളും നെയ്ത്തു തൊഴിലാളികളും 15,000 അധികം അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.
ഇവർക്കാണ് എട്ടു മാസമായി കൂലി ലഭിക്കാത്തത്. 40% സംഘങ്ങളും 60% സർക്കാരുമാണ് കൂലിയിനത്തിൽ നൽകേണ്ടത്. സ്കൂളുകളിലേക്ക് യൂണിഫോം ഒരുക്കുന്ന ഉത്തരവാദിത്തം സംസ്ഥാന സർക്കാർ സംഘങ്ങൾക്ക് നൽകിയിരുന്നു. ഇത് പ്രകാരം സ്കൂൾ യൂണിഫോം തയ്യാറാക്കി നൽകിയ സംഘങ്ങളാണ് എട്ടുമാസമായി കൂടിയിരിക്കാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
ഖാദി-ഗ്രാമ നെയ്ത്ത്, നൂൽനൂൽപ്പ് മേഖലകളിലായി പതിനായിരത്തിലധികം പേർക്ക് തൊഴിലവസരങ്ങൾ നൽകുന്ന ഖാദി-ഗ്രാമ വ്യവസായങ്ങൾക്കായി ₹14.80 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് എങ്കിലും എന്നാൽ ഇതിൻ്റെ ഗുണം സംഘങ്ങൾക്കും തൊഴിലാളികൾക്കും എന്ന് ലഭിക്കുമെന്ന് അറിയിയില്ല. പരമ്പരാഗത വ്യവസായങ്ങളുടെ ഉത്പാദന-വിപണന പ്രവർത്തനങ്ങൾക്കായി അധികമായി 11 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
എന്നാൽ കൂലി കുടിശ്ശിക അടിയന്തരമായി ലഭിച്ചാൽ മാത്രമേ സംഘങ്ങൾക്കും തൊഴിലാളികൾക്കും നെയ്ത്ത് സംഘങ്ങൾക്കും പിടിച്ചുനിൽക്കാനാവൂ.ഓണം വിപണിയുൾപ്പടെ പ്രതീക്ഷയോടെ ഉൽപ്പന്നങ്ങൾ ഒരുക്കുന്ന ഘട്ടത്തിലാണ് കൂലി പ്രതിസന്ധി കൂലി പ്രതിസന്ധി നെയ്ത്തു സംഘങ്ങളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നത്