വീണ്ടും കാട്ടാന ആക്രമണം; പാലപ്പിള്ളിയിൽ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ ഗോപാലൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on: 
Updated on: 

തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഊരുമൂപ്പന് പരിക്ക്. നടാംപാടം കള്ളിചിത്ര ഉന്നതിയിലെ ഗോപാലനാണ് പരിക്കേറ്റത്. തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയപ്പഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഗോപാലൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാല് ആടുകളെ പുലി കൊന്നിരുന്നു.

പ്രതീകാത്മക ചിത്രം
അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; 20കാരൻ പിടിയിൽ
News Malayalam 24x7
newsmalayalam.com