സിറോ മലബാര്‍ സഭ തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കൂഴി അന്തരിച്ചു. വാർധകൃ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1997 മുതല് 2007 വരെ തൃശൂര്‍ മെത്രാപ്പൊലീത്തയായി സേവനമനുഷ്ഠിച്ചിരുന്നു.
1973 മാര്‍ച്ച് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായാണ് മാര്‍ ജേക്കബ് തൂങ്കുഴി മെത്രാന്‍പദവിയിലേക്ക് ആദ്യമെത്തിയത്. താമരശേരിയിലും തൃശൂരിലുമായി ദീര്‍ഘകാലം രൂപതകളെ അദ്ദേഹം നയിച്ചു. 1997 ഫെബ്രുവരി പതിനഞ്ചിനാണ് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്.
ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ക്ഷമയോടെയും സഹനത്തോടേയും കാര്യങ്ങളെ കാണണമെന്നായിരുന്നു ജേക്കബ് തൂങ്കുഴിയുടെ നിലപാട്.