"സാങ്കേതികവും നിയമപരമായും അന്വേഷണം നടത്തും"; തുരങ്ക പാത നിർമാണം പരിശോധനയ്ക്ക് ശേഷം മാത്രം: വി.ഡി. സതീശൻ

മണ്ണിൻ്റെ ഘടന പഠിച്ച് മാത്രമേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Tunnel construction to be done only after inspection: V.D. Satheesan
തുരങ്ക പാത നിർമാണം പരിശോധനയ്ക്ക് ശേഷം മാത്രം: വി.ഡി. സതീശൻ
Published on
Updated on

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിയമപരമായും സാങ്കേതികമായുള്ള അന്വേഷണവും നടത്തും. കരാറുകാർ ഗൈഡ്ലൈൻസ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃത്യമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ തുരങ്ക പാത നിർമാണം പുനരാരംഭിക്കുകയുള്ളുവെന്നും വി.ഡി. സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. നേരത്തെ തന്നെ താൻ പറഞ്ഞതാണ് പാരിസ്ഥിതിക പഠനം നടത്തിയ ശേഷമേ നിർമാണം ആരംഭിക്കാവു എന്ന്. അന്ന് എല്ലാവരും തന്നെ പരിഹസിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Tunnel construction to be done only after inspection: V.D. Satheesan
"വ്യക്തിഗത അടിസ്ഥാനത്തിലുള്ള റേഷൻ വിതരണം ജനങ്ങളോടുള്ള വെല്ലുവിളി"; അന്ത്യോദയ അന്ന യോജന പദ്ധതിക്കെതിരെ പിണറായി വിജയൻ

മണ്ണിൻ്റെ ഘടന പഠിച്ചിട്ട് മാത്രമേ തുടർ നടപടിയുള്ളൂ. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും. പൊലീസ് എഫ് ഐആർ ഇട്ടിട്ടുണ്ടിട്ടുണ്ട്. വീട് തകർന്നവരുടെ പുനരധിവാസം നടപ്പാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. അപകട മേഖലയിലുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള പദ്ധതി രൂപീകരിക്കും.

ടണൽ നിർമാണത്തിൽ കൂടുതൽ പഠനം ആവശ്യമാണ്. ദുർബലമായ മണ്ണാണ് വയനാട്ടിലേത്. പാറ പൊട്ടിക്കുമ്പോൾ മണ്ണ് കുലുങ്ങും. സ്വാഭാവിക ഘടന നഷ്ടമാകും. ഇത് വൻ അപകട സാധ്യതയാണ് വരുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ പരിഗണന ജീവനും, സ്വത്തിനും നാടിനുമുള്ള സംരക്ഷണമാണ്.

മണ്ണിടിച്ചലിൽ പരിക്കേറ്റ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനി കാണാതായവരെ കണ്ടെത്തുകയാണ് പ്രധാനം. ഇതിനുള്ള ശ്രമം നടക്കുന്നുണ്ട്. പുഴയിൽ ഒഴുകി പോയോയെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tunnel construction to be done only after inspection: V.D. Satheesan
കനത്ത മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
News Malayalam 24x7
newsmalayalam.com