"ഇപ്പോ ഡയറി മിൽക്കുമായി വന്നു, നാളെ അവൾ ആസിഡ് മുഖത്തൊഴിക്കാം, അശ്ലീല മെസേജുകൾ, ഭീഷണി..." സഹനടനെതിരായ ജൂനിയർ ആർടിസ്റ്റിന്റെ പരാക്രമം തുറന്ന് പറഞ്ഞ് മൃദുല വിജയ്

പല ഫോൺ നമ്പറുകളിൽ നിന്ന് വിളിച്ച് ചീത്ത പറയുന്നു പിന്നീട് ക്ഷമ ചോദിക്കുന്നു. വീണ്ടും ലൈംഗീക ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു"
വെളിപ്പെടുത്തലുമായി നടി മൃദുല വിജയ്
വെളിപ്പെടുത്തലുമായി നടി മൃദുല വിജയ്Source: Social Media
Published on

മിനിസ്ക്രീൻ താരവും മോഡലുമായ റെയ്ജൻ രാജന് ആരാധികയിൽ നിന്ന് മോശം അനുഭവം നേരിടുന്നതായി വെളിപ്പെടുത്തി സഹതാരം മൃദുല വിജയ്. ഒരു ആരാധികയുടെ അതിരുവിട്ട പെരുമാറ്റം  റെയ്ജന് ഏറെ ബുദ്ധുമുട്ടുണ്ടാക്കുന്നതായി മൃദുല വീഡിയോയിലുടെ തുറന്നുപറഞ്ഞു. കഴിഞ്ഞ ആറുവർഷമായി പ്രശ്നം തുടരുന്നവെന്നും ഒരു സ്ത്രീകാരണം ബുദ്ധുമുട്ട് നേരിടുന്നതായി റെയ്ജൻ പറഞ്ഞാൽ അത് പൊതു സമൂഹം പരിഗണിക്കില്ല എന്ന് കരുതിയാണ് താൻ ഇത് പറയുന്നതെന്നും മൃദുല പറയുന്നുണ്ട്.

വെളിപ്പെടുത്തലുമായി നടി മൃദുല വിജയ്
" ഞാൻ അവരുടെ നടുവിൽ കയറി കിടന്നു, അപ്പോൾ ആ ചേട്ടൻ കഴുത്തിൽ കുത്തിപ്പിടിച്ചു, ചവിട്ടി താഴെയിട്ടു"; എന്നിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ലെന്ന് മർദനമേറ്റ പന്ത്രണ്ടുകാരൻ

സാധാരണയായി സിനിമാ സീരിയൽ താരങ്ങളോട് ആരാധകർ സിനേഹപ്രകടനങ്ങൾ നടത്താറുണ്ട്. എന്നാൽ റെയ്ജന്റെ കാര്യത്തിൽ അത് കടന്നു പോയി. "ആറുവർഷമായി സൈറ്റുകളിൽ വന്നിരുന്ന ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീ റെയ്ജൻ ചേട്ടന് തുടർച്ചയായി മെസേജുകൾ അയയ്ക്കുന്നു. അതും വളരെ മോശമായുള്ള സന്ദേശങ്ങൾ. പ്രതികരിക്കാതെ വന്നതോടെ അവർ പ്രകോപിതയായി. പല ഫോൺനമ്പറുകളിൽ നിന്ന് വിളിച്ച് ചീത്ത പറയുന്നു. പിന്നീട് ക്ഷമ ചോദിക്കുന്നു. വീണ്ടും ലൈംഗീക ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തു തന്നെ ഒന്നുരണ്ട് സംഭവങ്ങൾ ഉണ്ടായി. " മൃദുല പറയുന്നു.

ഇത്രയും വർഷമായിട്ട് എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് എല്ലാവരും വിചാരിക്കും. എന്നാൽ നമ്മുടെ നിയമം ആണ് അതിന് കാരണമെന്നും നടി പറഞ്ഞു. ഒരു പെണ്ണ് പരാതി പറഞ്ഞാൽ പിന്തുണയ്ക്കാൻ ഏറെ ആളുകൾ വരും. എന്നാൽ ആണുങ്ങൾക്ക് ആ പരിഗണന കിട്ടാറില്ല. റെയ്ജൻ ചേട്ടൻ പ്രതികരിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ച് ദിവസങ്ങളെ ആകുന്നുള്ളൂ. കാരണം ആളുടെ ക്ഷമ മൊത്തം നശിച്ചതോടെയാണ്. പ്രതികരിച്ചതോടെ ‘ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കുകയാണ്, എനിക്ക് ഇതിനെ പറ്റിയൊന്നും അറിയില്ലെന്ന് ആ സ്ത്രീ പറയുന്നതായും മൃദുലയുടെ വെളിപ്പെടുത്തലിൽ പറയുന്നു.

ലൈവ് ആയി രണ്ട് സംഭവങ്ങൾ നേരിട്ടു കണ്ട വ്യക്തിയായതുകൊണ്ടാണ് താൻ ഇത് തുറന്ന് പറയുന്നത്. നമ്മുടെ കൂടെ പ്രവർത്തിക്കുന്ന ഏതൊരു കലാകാരനാണെങ്കിലും അല്ലെങ്കിൽ നമ്മളെ അടുത്തറിയുന്ന ഏതൊരു വ്യക്തിക്ക് ആണെങ്കിലും ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ അവരെ പിന്തുണയ്ക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ഈ വീഡിയോ. പ്രശ്നം ആണിനായതുകൊണ്ടു തന്നെ പിന്തുണയ്ക്കുന്നവർ കുറവായിരിക്കും. അടുത്ത് നിന്ന് കണ്ട് മനസിലാക്കിയ ഒരാൾക്ക് മാത്രമേ ഇവിടെ ആണിനെ പിന്തുണയ്ക്കാൻ കഴിയൂ.

"നീ എന്നെ മൈൻഡ് ചെയ്തില്ലെങ്കിൽ ഞാൻ നിന്റെ തലയില്‍ ബിയർ കുപ്പി വച്ച് അടിച്ചു പൊട്ടിക്കും എന്ന തരത്തിൽ ജീവന് ഭീഷണിയുള്ള സന്ദേശങ്ങളാണ് വന്നിരിക്കുന്നത്. ഇതൊരിക്കലും സുരക്ഷിതമല്ല. ഇപ്പോ ഡയറി മിൽക്ക് കൊണ്ട് നമ്മുടെ ചിത്രീകരണ സ്ഥലത്തേക്ക് വരാൻ ആ സ്ത്രീക്ക് കഴിഞ്ഞു എങ്കിൽ, നാളെ ആസിഡ് മുഖത്ത് ഒഴിക്കാനോ ഒന്നും മടിക്കാത്ത ഒരു വ്യക്തിയായിരിക്കും അവർ" മൃദുല ആരോപിച്ചു.

വെളിപ്പെടുത്തലുമായി നടി മൃദുല വിജയ്
രജനിക്ക് ഇഷ്ടപ്പെടുന്ന കഥയ്ക്കാണ് ഞാൻ പരിഗണന നൽകുന്നത്; സുന്ദർ സി നിലപാട് വ്യക്തമാക്കി കഴിഞ്ഞു: കമൽ ഹാസൻ

ഈ വ്യക്തി പറയുന്ന കാര്യങ്ങളും തെറ്റായിട്ടുള്ളതാണ്. റെയ്ജൻ ചേട്ടനെ പിന്തുണയ്ക്കാൻ എല്ലാവരും വേണ്ടത് വേണ്ടത് ചെയ്യുക. പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ ഈ വിഡിയോ ചെയ്യുന്നതുകൊണ്ട് എനിക്കും മെസേജ് വരാൻ സാധ്യതയുണ്ട്. എന്ത് മെസേജ് ആണെങ്കിലും ഞാൻ അത് ലൈവ് ആയിട്ട് പോസ്റ്റ് ചെയ്യുക തന്നെ ചെയ്യും. ഈ രീതിയിൽ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും നടി പറയുന്നു. ഇപ്പോൾ റെയ്ജിനെ മാത്രമല്ല ആളുടെ കുടുംബത്തെയും വളരെ മോശമായിട്ട് പറയാൻ തുടങ്ങിയിട്ടുണ്ട്. എനിക്ക് മെസ്സേജ് എന്തെങ്കിലും വന്നാൽ ഞാൻ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ ഇടുന്നതായിരിക്കും.’’ മൃദുല വിജയ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com