ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ചു; അങ്കമാലിയില്‍ രണ്ട് കുട്ടികള്‍ ചികിത്സയില്‍

ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source: Pexels
Published on
Updated on

പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളും സഹോദരങ്ങളുമായ പത്തും ആറും വയസുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലിന് വൈകീട്ടായിരുന്നു സംഭവം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; മരിച്ചത് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു

ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പി. മരുന്ന് ഉള്ളിൽ ചെന്നതോടെ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റു. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അപകട നില തരണം ചെയ്തുവെന്ന് ഡോക്ടർ അറിയിച്ചു.

പ്രതീകാത്മക ചിത്രം
"സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും"; കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വിമത ഭീഷണി
News Malayalam 24x7
newsmalayalam.com