ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു; അന്തിക്കാട് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അന്തിക്കാട് സ്റ്റേഷനിലെ വാറന്റ്, സമന്‍സ് ഡ്യൂട്ടികള്‍ നോക്കുന്നവരാണ് സസ്‌പെന്‍ഷനിലായ പൊലീസുകാര്‍.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു; അന്തിക്കാട് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Published on
Updated on

തൃശ്ശൂര്‍: അന്തിക്കാട് നിരവധി കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അന്തിക്കാട് സ്റ്റേഷനിലെ സിപിഒമാരായ അമല്‍ദേവ്, മുജീബ് റഹ്‌മാന്‍ എന്നിവരെരയാണ് റൂറല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിന്റെ വിവാഹത്തിന് ചൊവ്വാഴ്ചയാണ് സിപിഒമാര്‍ പങ്കെടുത്തത്. അന്തിക്കാട് സ്റ്റേഷനിലെ വാറന്റ്, സമന്‍സ് ഡ്യൂട്ടികള്‍ നോക്കുന്നവരാണ് സസ്‌പെന്‍ഷനിലായ പൊലീസുകാര്‍.

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു; അന്തിക്കാട് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
വിവാഹ വാര്‍ഷികാഘോഷത്തിനിടെ തര്‍ക്കം; അമ്പൂരിയില്‍ മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു

സസ്‌പെന്‍ഷനില്‍ ആയവരെ കൂടാതെ മറ്റൊരു പൊലീസുകാരനും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹ സല്‍ക്കാരത്തില്‍ പ്രദേശത്തെ ഗുണ്ടകള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്.പിയുടെ നടപടി.

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു; അന്തിക്കാട് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഒളിഞ്ഞും തെളിഞ്ഞും പിന്തുണ; എക്‌സിറ്റ് പോള്‍ അനുകൂലയമാതോടെ വീണ്ടും സജീവമായി യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ച
News Malayalam 24x7
newsmalayalam.com