ആശങ്കയൊഴിയാതെ..! സംസ്ഥാനത്ത് വീണ്ടും ആറ് പേർക്ക് കൂടി പാമ്പുകടിയേറ്റു

ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്ത് മൂന്ന് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് കടിയേറ്റത്
ആശങ്കയൊഴിയാതെ..! സംസ്ഥാനത്ത് വീണ്ടും ആറ് പേർക്ക് കൂടി പാമ്പുകടിയേറ്റു
Published on
Updated on

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ആറ് പേർക്ക് കൂടി പാമ്പുകടിയേറ്റു. ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്ത് മൂന്ന് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് കടിയേറ്റത്. ചേർത്തല തണ്ണീർമുക്കം സ്വദേശി സുദേവ് ആലപ്പുഴ സ്വദേശി വിജേഷ് എന്നിവർക്കാണ് പാമ്പുകടിയേറ്റത്. രണ്ടുപേരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മൂങ്ങോട് സ്വദേശി ഹന്നയ്ക്കും പൂജപ്പുര സ്വദേശി സിന്ധുവിനും കിളിമാനൂർ സ്വദേശി സരിതയ്ക്കുമാണ് കടിയേറ്റത്. ഹന്നയ്ക്ക് വീടിന് സമീപത്ത് വച്ചാണ് കടിയേറ്റത്. വീടിന്റെ പറമ്പിൽ നിൽക്കുമ്പോൾ കടിയേറ്റെന്നാണ് സംശയം. പാമ്പ് കടിച്ചോ എന്ന സംശയം ഉണ്ടായിരുന്നാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂജപ്പുര സ്വദേശി സിന്ധുവിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കും മാറ്റി.

കിളിമാനൂരിൽ സരിതയ്ക്ക് വീട്ടുമുറ്റത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് കടിയേറ്റത്. കറുത്ത നിറത്തിലുള്ള പാമ്പാണ് കടിച്ചതെന്നും കടിച്ചയുടൻ പാമ്പ് ഇരുട്ടിലേയ്ക്ക് മറഞ്ഞെന്നും ഏത് തരം പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് ഇവർ പറയുന്നത്. ഉടൻ തന്നെ സരിതയെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ ത്രീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ആശങ്കയൊഴിയാതെ..! സംസ്ഥാനത്ത് വീണ്ടും ആറ് പേർക്ക് കൂടി പാമ്പുകടിയേറ്റു
വീണ്ടും പാമ്പ്..! കണ്ണൂരിൽ വീട്ടമ്മയ്ക്കും മലപ്പുറത്ത് പതിനാറുകാരിക്കും കടിയേറ്റു

അതേസമയം, കോഴിക്കോട് പേരാമ്പ്രയിലും യുവതിക്ക് പാമ്പ് കടിയേറ്റു. പേരാമ്പ്ര സ്വദേശി അഞ്‌ജലിയ്ക്ക് (36)ആണ് കടിയേറ്റത്. ഇന്നലെ രാത്രി 12. 45 ഓടെ ആയിരുന്നു സംഭവം. ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പ് ആണ് കടിച്ചത്. പാമ്പിനെ വീടിന്റെ ശുചീർമുറിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സ തേടിയ യുവതി അപകടനില തരണം ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റവരുടെ എണ്ണം 22 ആയി.

നേരത്തെ കണ്ണൂരും മലപ്പുറത്തും പാമ്പ് കടി റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിൽ വീട്ടമ്മയ്ക്കും മലപ്പുറത്ത് 16കാരിക്കുമാണ് കടിയേറ്റത്. കണ്ണൂരിൽ പട്ടുവം കുന്നരു സ്വദേശി നമ്പറാൻ നാരായണിക്കാണ് പാമ്പുകടിയേറ്റത്. വീട്ടിനടുത്ത വിറകുപുരയിൽ വച്ച് ഉച്ചയ്ക്ക് 3 30 ഓടെയാണ് പാമ്പുകടിയേറ്റത്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് നാരായണി.

മലപ്പുറം ഇൻകൽ സിറ്റിക്ക് സമീപം താമസിക്കുന്ന ഹാരിസ് - സാജിദ ദമ്പതികളുടെ മകൾ ശബ്‌ഹക്കാണ് പാമ്പ് കടിയേറ്റത്. കുട്ടി താമസിക്കുന്ന ഫ്ലാറ്റിന് സമീപത്ത് വെച്ചാണ് കടിയേറ്റത്. പാമ്പിനെ പിടികൂടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com