കോഴിക്കോട്-ബെംഗളൂരു ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്
ബസ് അപകടത്തിൻ്റെ ദൃശ്യങ്ങൾ
ബസ് അപകടത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on

കർണാടക: ഹുൻസൂറിലുണ്ടായ വാഹനാപകടത്തിൽ മലയാളി അടക്കം 2 പേർക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി ബസ് ഡ്രൈവർ ശംസുദ്ദീനാണ് മരിച്ചത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ഡിഎൽടി ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വനത്തിലായതിനാൽ രക്ഷാപ്രവർത്തനം വൈകി. കനത്ത മഴയും രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി. ആയത് രാവിലെ ഏഴ് മണിയോടെയാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാനായത്.

ബസ് അപകടത്തിൻ്റെ ദൃശ്യങ്ങൾ
"സിനിമാ താരങ്ങളുടെ വീട്ടിലെ ഇഡി റെയ്‌ഡ് സ്വർണ്ണപ്പാളി വിവാദം മുക്കാൻ, എല്ലാം കുത്സിതം"; വിചിത്ര വാദവുമായി സുരേഷ് ഗോപി

ബസ് ഡ്രൈവറും കർണാടക സ്വദേശിയായ ക്ലീനറുമാണ് മരിച്ചത്. 20ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com