ഇത് വി.ഡി. എസ് സർക്കാരിൻ്റെ ജപ്പാൻ മോഡൽ; വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവ്

വയോജന ക്ഷേമ വകുപ്പ് രൂപീകരിക്കുമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു
ഇത് വി.ഡി. എസ് സർക്കാരിൻ്റെ ജപ്പാൻ മോഡൽ; വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവ്
Source: FB
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ വയോജനങ്ങളുടെ കരുതലിനും സംരക്ഷണത്തിനുമായുള്ള വയോജന ക്ഷേമവകുപ്പ് രൂപീകരിച്ച് ഉത്തരവ്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇറക്കിയത്. ​വയോജനങ്ങൾക്കായുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും, നിലവിലുള്ള വിവിധ ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ വകുപ്പിന് രൂപം നൽകിയത്.

മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത്, ജപ്പാൻ മാതൃകയിലുള്ള പരിചരണവും ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് ഈ പുതിയ വകുപ്പ് നിലവിൽ വരുന്നത്. യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന വയോജന ക്ഷേമവകുപ്പ് രൂപീകരിക്കുമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

ഇത് വി.ഡി. എസ് സർക്കാരിൻ്റെ ജപ്പാൻ മോഡൽ; വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവ്
"സർട്ടിഫിക്കറ്റിലും, അഫിഡവിറ്റിലും ഈ പേരാണുള്ളത്"; വി.ഡി. സതീശനെ പിന്തുണച്ച് ബി.ആർ.എം. ഷഫീർ

വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അവകാശ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി രാജ്യത്ത് ആദ്യമായാണ് സംസ്ഥാന വയോജന കമ്മീഷൻ കേരള സർക്കാർ രൂപീകരിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഈ അർധ ജുഡീഷ്യൽ സംവിധാനത്തിന് സിവിൽ കോടതിക്കുള്ള അധികാരങ്ങളുണ്ട്. വയോജനങ്ങൾ നേരിടുന്ന അവഗണന, ചൂഷണം, അനാഥത്വം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം പുനരധിവാസത്തിനുള്ള സഹായങ്ങൾ നൽകി നിയമസഹായം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാരിന് മാർഗനിർദേശങ്ങൾ നൽകുന്നതും ഈ കമ്മീഷനാണ്. ഇതെല്ലാം കൂട്ടിയോജിപ്പിച്ചു കൊണ്ടാകും പുതിയ വകുപ്പിന്റെ പ്രവർത്തനം. യുവാക്കളുടെ ഉന്നമനത്തിനായി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മതസൗഹാർദ്ദം ഉറപ്പാക്കാൻ 'മിനിസ്ട്രി ഓഫ് ടോളറൻസും' സമാധാനത്തിനായി 'പീസ് ആൻഡ് ഹാർമണി' വകുപ്പും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു.

News Malayalam 24x7
newsmalayalam.com