"സർക്കാർ ശ്രമിക്കുന്നത് പദ്ധതിയുടെ മറവിൽ ടൂറിസ്റ്റ് ബസ് ലോബികളെ സഹായിക്കാൻ"; വെറ്റ് ലീസ് പദ്ധതി വിവാദത്തിൽ

സ്വകാര്യ സ്റ്റേജ് കാരേജ് ബസുകൾക്ക് നേട്ടം ലഭിക്കുന്നില്ലെന്നും സിഐടിയു ആരോപിച്ചു
"സർക്കാർ ശ്രമിക്കുന്നത് പദ്ധതിയുടെ മറവിൽ ടൂറിസ്റ്റ് ബസ് ലോബികളെ സഹായിക്കാൻ"; വെറ്റ് ലീസ് പദ്ധതി വിവാദത്തിൽ
Published on: 
Updated on: 

കോഴിക്കോട്: പ്രിയദർശിനി പദ്ധതിയെ തുടർന്ന് നഷ്ടം നേരിടുന്ന സ്വകാര്യ ബസുകളെ സഹായിക്കാൻ സർക്കാർ നടപ്പിലാക്കുന്ന വെറ്റ് ലീസ് പദ്ധതി വിവാദത്തിൽ. സ്വകാര്യ സ്റ്റേജ് കാരേജ് ബസുകൾക്ക് പകരം ടൂറിസ്റ്റ് ബസുകൾ വാടകക്കെടുത്ത് ഓടുന്നതാണ് വിവാദത്തിന് കാരണം. പദ്ധതിയുടെ മറവിൽ ടൂറിസ്റ്റ് ബസ് ലോബികളെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, സ്വകാര്യ സ്റ്റേജ് കാരേജ് ബസുകൾക്ക് നേട്ടം ലഭിക്കുന്നില്ലെന്നും സിഐടിയു ആരോപിച്ചു.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ, സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളെ സഹായിക്കാനാണ് സർക്കാർ വെറ്റ് ലീസ് പദ്ധതി നടപ്പിലാക്കിയത്. നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾ, കെഎസ്ആർടിസി വാടകക്കെടുത്ത് സർവീസ് നടത്തുന്നതാണ് പദ്ധതി . എന്നാൽ പദ്ധതിയുടെ പേരിൽ നിലവിൽ ടൂറിസ്റ്റ് ബസുകളാണ് കെഎസ്ആർടിസി വാടകയ്ക്ക് എടുത്തിട്ടുള്ളതെന്നും, ഇത് പദ്ധതിയെ അട്ടിമറിക്കുന്നതാണെന്നുമാണ് ആരോപണം.

"സർക്കാർ ശ്രമിക്കുന്നത് പദ്ധതിയുടെ മറവിൽ ടൂറിസ്റ്റ് ബസ് ലോബികളെ സഹായിക്കാൻ"; വെറ്റ് ലീസ് പദ്ധതി വിവാദത്തിൽ
"ഉണ്ണിത്താൻ പൊടിക്ക് അടങ്ങണം"; ഷാഫിയെ വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ്

ടൂറിസ്റ്റ് ബസുകൾക്ക് കിലോമീറ്ററിന് 64 രൂപയാണ് വാടക . ഇത് കെഎസ്ആർടിസി ക്ക് നഷ്ടമുണ്ടാക്കുന്നതാണെന്ന് സിഐടിയു ആരോപിക്കുന്നു. ചില സർവീസുകളിൽ കുറവ് വരുമാനമാണ് ലഭിക്കുന്നതെങ്കിൽ, വാടക നൽകാൻ കെഎസ്ആർടിസി പ്രതിസന്ധിയിലാകും . ഇത് അധിക ബാധ്യതയാകുമെന്നും സർവീസ് നഷ്ടത്തിലാകുമെന്നുമാണ് ആക്ഷേപം. പ്രിയദർശിനി പദ്ധതിയുടെ പേരിൽ പ്രതിസന്ധി നേരിടുന്ന സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. കെഎസ്ആർടിസി ക്ക് ലഭിക്കുന്ന പ്രധാന വരുമാനം ദീർഘദൂര സർവീസുകളിൽ നിന്നാണ് . അതുകൊണ്ടു തന്നെ ഈ റൂട്ടുകളിൽ ടൂറിസ്റ്റ് ബസുകൾ ഉപയോഗിക്കുന്നത് കെഎസ്ആർടിസി ബസുകളുടെ വരുമാന നഷ്ടത്തിന് കാരണമാകുമോയെന്നാണ് ആശങ്ക.