ഒരുക്കങ്ങൾ പൂർണം; സത്യപ്രതിജ്ഞയ്ക്ക് വിഐപികളുടെ വൻ നിര

സത്യപ്രതിജ്ഞയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Huge line of VIPs for the oath-taking ceremony
സത്യപ്രതിജ്ഞയ്ക്ക് വിഐപികളുടെ വൻ നിര
Published on
Updated on

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തുക വിഐപികളുടെ വൻ നിര. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുക്കും.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു എന്നിവരും പരിപാടിയുടെ ഭാഗമാകും. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിരിക്കുന്നത്. പാസ് ഉള്ളവർക്ക് മാത്രമാകും പവലിയനിൽ പ്രവേശനം നൽകുക.

Huge line of VIPs for the oath-taking ceremony
രണ്ടാം മന്ത്രിസ്ഥാനമെന്ന നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം; ഇല്ലെങ്കിൽ സുപ്രധാന വകുപ്പ് നൽകണമെന്ന് ആവശ്യം

പന്തലിനുള്ളിൽ 12000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് പുറത്ത് ഗാലറിയും പന്തലും ഒരുക്കും തയ്യാറായിട്ടുണ്ട്. പൊതുജനങ്ങൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക 3 ഗേറ്റുകൾ വഴിയാകും. വിഐപി പ്രവേശനത്തിന് മാത്രമായി ഒരു ഗേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

നാളെ രാവിലെ 8 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. സുരക്ഷയുടെ ഭാഗമായി രാവിലെ ഏഴു മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Huge line of VIPs for the oath-taking ceremony
ടേം വ്യവസ്ഥ അംഗീകരിക്കാതെ മാണി സി. കാപ്പൻ; വി.ഡി. സതീശൻ വാക്ക് പാലിക്കണം
News Malayalam 24x7
newsmalayalam.com