"ഒരിക്കലും സഖാവാകാൻ സാധിക്കില്ല, പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം"; ലീഗ് വിരോധമുള്ള കമ്യൂണിസ്റ്റാണെന്ന ആരോപണം തള്ളി ഉമർ ഫൈസി മുക്കം

പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും, വിരോധമാണെന്നത് വ്യാജ ആരോപണമാണെന്നും ഉമർ ഫൈസി...
ഉമർ ഫൈസി മുക്കം
ഉമർ ഫൈസി മുക്കംSource: Screengrab
Published on: 
Updated on: 

കണ്ണൂർ: ലീഗ് വിരോധമുള്ള കമ്യൂണിസ്റ്റാണെന്ന ആരോപണം തള്ളി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഒരിക്കലും തനിക്ക് സഖാവാകാൻ സാധിക്കില്ല. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും, വിരോധമാണെന്നത് വ്യാജ ആരോപണമാണെന്നും ഉമർ ഫൈസി പറഞ്ഞു. സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രതികരണം.

ചെറുപ്പം മുതൽ പാണക്കാട് തങ്ങന്മാരെ എന്നും ബഹുമാനിക്കുന്ന ആളാണ് താനെന്നും വിഷമ ഘട്ടങ്ങളിൽ താങ്ങും തണലുമായി നിൽക്കുന്ന കുടുംബമാണ് പാണക്കാട് കുടുംബമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. താൻ ഒരിക്കലും പാണക്കാട് കുടുംബത്തെ തള്ളി പറയില്ല. ആ കുടുംബം മുസ്ലീങ്ങളുടെ വെളിച്ചമാണ്. താൻ ആ പാരമ്പര്യത്തിൻ്റെ ഭാഗമാകുന്നുവെന്നും ഉമർ ഫൈസി പറഞ്ഞു.

ഉമർ ഫൈസി മുക്കം
ശബരി റെയിൽപ്പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

സമസ്തയുടെ നൂറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത് പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളാണ്. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ വേദിയിലെത്തിയപ്പോൾ സ്വാഗതം ചെയ്തത് ഉമർ ഫൈസി മുക്കമായിരുന്നു.

News Malayalam 24x7
newsmalayalam.com