തൃപ്പൂണിത്തുറ സീറ്റ് ട്വൻ്റി 20ക്ക് നൽകുന്നതിൽ അതൃപ്തി; എറണാകുളത്ത് ബിജെപി നേതാക്കൾ രണ്ട് തട്ടിൽ

സീറ്റ് നൽകിയതിലെ പ്രശ്നം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകി...
തൃപ്പൂണിത്തുറ സീറ്റ് ട്വൻ്റി 20ക്ക് നൽകുന്നതിൽ അതൃപ്തി; എറണാകുളത്ത് ബിജെപി നേതാക്കൾ രണ്ട് തട്ടിൽ
Source: Files
Published on: 
Updated on: 

എറണാകുളം: തൃപ്പൂണിത്തറ സീറ്റ് ട്വന്റി 20ക്ക് നൽകുന്നതിൽ ബിജെപിക്ക് അതൃപ്തി. വിജയസാധ്യതയുള്ള സീറ്റ് കൂടിയാലോചനകളില്ലാതെ ട്വൻറി 20ക്ക് നൽകുന്നതിലാണ് ഒരു വിഭാഗം അതൃപ്തി അറിയിച്ചത്. സീറ്റ് നൽകിയതിലെ പ്രശ്നം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകി. അഖിൽ മാരാരെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കാനാണ് ട്വൻ്റി 20യിൽ ആലോചന.

എറണാകുളം ജില്ലയിൽ ആകെ 14 സീറ്റുകളാണുള്ളത്. ഇതിൽ ബിജെപിക്ക് വിജയസാധ്യതയേറെയുള്ള സീറ്റാണ് തൃപ്പൂണിത്തുറ. നിലവിലെ എംഎൽഎ ആയ കെ. ബാബു ഇത്തവണ മത്സരിക്കാത്തതും തൃപ്പൂണിത്തുറയിൽ ബിജെപിക്ക് വിജയസാധ്യത കൂട്ടുന്നതാണ്. പക്ഷെ, സംസ്ഥാന - ജില്ലാ നേതൃത്വം സീറ്റ് ട്വൻ്റി 20ക്ക് വിട്ടുനൽകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

തൃപ്പൂണിത്തുറ സീറ്റ് ട്വൻ്റി 20ക്ക് നൽകുന്നതിൽ അതൃപ്തി; എറണാകുളത്ത് ബിജെപി നേതാക്കൾ രണ്ട് തട്ടിൽ
പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി; രാജിവച്ച് ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ

ഈ തീരുമാനം ഒരു ഗ്രൂപ്പിസത്തിൻ്റെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. അതുകൊണ്ട് ഒരു വിഭാഗം നേതാക്കളെ മത്സരിപ്പിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നേതൃത്വം എത്തിച്ചേർന്നതെന്നും ആരോപണമുയരുന്നുണ്ട്. ശിവശങ്കരനെ പോലുള്ള സ്ഥാനാർഥികളെ മത്സരിപ്പിച്ചാൽ അവിടെ വിജയിക്കാനാകുമെന്ന് ബിജെപിയിലെ ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നു.

അതേസമയം, തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാർഥി വേണമെന്ന തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃപ്പൂണിത്തുറയ്ക്ക് തൃപ്പൂണിത്തുറക്കാരൻ സ്ഥാനാർഥി വേണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

News Malayalam 24x7
newsmalayalam.com