തിരുവനന്തപുരം: കേരളത്തിലാകെ ചർച്ചാ വിഷയമായ ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് ദേവസ്വം വിജിലൻസ്. സ്പോൺസർഷിപ്പിലൂടെയാണണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ കാര്യങ്ങളെല്ലാം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചില്ലിക്കാശിൻ്റെ സ്ഥിരവരുമാനമില്ലെന്നും, പിന്നെ ആരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിലെന്ന് കാര്യം നിർണായകമാണെന്നും വിജിലൻസ് അറിയിച്ചു.
ശബരിമലയ്ക്ക് വേണ്ടി ചെലവാക്കിയ പണം സ്പോൺസർമാരിൽ നിന്ന് തട്ടിയതാണെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2025 വരെയുള്ള ആദായ നികുതി വകുപ്പിൻ്റെ റിട്ടേൺ രേഖകളിൽ ഇത് വ്യക്തമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളുമായി ഉണ്ണികൃഷ്ണൻ പോറ്റി സഞ്ചാരിച്ച റൂട്ട് മാപ്പും വിജിലൻസ് പുറത്തുവിട്ടിട്ടുണ്ട്. ദ്വാരപാലക ശിൽപ്പങ്ങൾ ആദ്യം നടൻ ജയറാം വീട്ടിൽ എത്തിച്ചു പൂജിച്ചു. അവിടെനിന്ന് നേരെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. സുഹൃത്ത് അജികുമാറിൻ്റെ വീട്ടിലും എത്തിച്ചുവെന്നും കണ്ടെത്തി.
ദിവസങ്ങളോളം വീട്ടിൽ സൂക്ഷിച്ച ശേഷം ദ്വാരപാലക ശിൽപം, ബെല്ലാരിയിലെ ബിസിനസുകാരൻ വിനോദ് ജയിൻ്റെ വീട്ടിൽ എത്തിക്കുന്നു. ശേഷം കാറിൽ ബാംഗ്ലൂരിൽ നിന്ന് അജിത്കുമാറിൻ്റെ വാഴക്കുളത്തെ വീട്ടിലെത്തിക്കുന്നു. പിന്നീടാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. 29- 08-2019 മുതൽ 11-09-2019 വരെ യുള്ള ദ്വാര പാലക ശിൽപ്പങ്ങളുമായി ഉണ്ണികൃഷ്ണൻ പോറ്റി സഞ്ചരിച്ചതിൻ്റെ വിവരങ്ങളാണ് പുറത്തുവന്നത്.