

പാലക്കാട്: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനത്തെച്ചൊല്ലി പാലക്കാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി. മഹിളാ മോർച്ച ജില്ലാ സെക്രട്ടറി അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് നിയമനം നൽകിയിരുന്നത്. നിയമനത്തിന് പിന്നിൽ പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാക്കളെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകി.
സംഭവത്തിൽ പരാതി ലഭിച്ചതായും പരിശോധിച്ച് വരികയാണെന്നും പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ പറഞ്ഞു. വേക്കൻസി ഫില്‍ ചെയ്തതില്‍ അപാകതയുണ്ടെങ്കില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനദണ്ഡം ലംഘിച്ചിട്ടുണ്ടെങ്കില്‍ തിരുത്താൻ പറയും. ഒരു കോൺഗ്രസ് നേതാവും ശുപാർശ ചെയ്തു എന്നത് പരാതിയിൽ പറയുന്നില്ല. കോൺഗ്രസുകാര്‍ ബിജെപിക്കാര്‍ക്ക് ശുപാര്‍ശ ചെയ്യാൻ സാധ്യതയില്ല. എന്ത് സ്നേഹത്തിന്റെ പേരിലായാലും ബിജെപിക്കാര്‍ക്ക് ശുപാര്‍ശ ചെയ്യില്ല. പ്രവർത്തകരുടെ വേദന പരിഹരിക്കുമെന്നും എ.തങ്കപ്പൻ വ്യക്തമാക്കി