കെപിസിസിയില്‍ കൂടിയാലോചന; രാഹുലിന്റെ രാജിയില്‍ ഉറച്ച് ഭൂരിഭാഗം നേതാക്കളും

രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചു
രാഹുൽ മാങ്കൂട്ടത്തിൽ (Image Source: Facebook)
രാഹുൽ മാങ്കൂട്ടത്തിൽ (Image Source: Facebook)News Malayalam 24x7
Published on

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കൂടുതല്‍ നേതാക്കള്‍. രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് കെപിസിസിയില്‍ കൂടിയാലോചന യോഗം തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ എന്നിവരടക്കം ചര്‍ച്ചയില്‍ പങ്കെടുത്തു.

യോഗത്തില്‍ കൂടുതല്‍ നേതാക്കളും ആവശ്യപ്പെട്ടത് രാഹുല്‍ രാജിവെക്കണമെന്നാണ്. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചു. രാഹുല്‍ അടിയന്തരമായി രാജിവെക്കണമെന്നാണ് ചെന്നിത്തല അറിയിച്ചത്. ഇനി വരാന്‍ പോകുന്നത് ഗുരുതരമായ വെളിപ്പെടുത്തലുകളാണ്. അതെല്ലാം അംഗീകരിക്കേണ്ട സാഹചര്യം പാര്‍ട്ടിക്ക് ഇല്ലെന്നുമാണ് കൂടിയാലോചനയില്‍ മുതിര്‍ന്ന നേതാക്കളടക്കം നിലപാടെടുത്തത്.

രാഹുൽ മാങ്കൂട്ടത്തിൽ (Image Source: Facebook)
"കുട്ടിക്ക് ചൂണ്ടിക്കാണിക്കാൻ ഒരു അച്ഛൻ വേണ്ടേ?"; രാഹുൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതിൻ്റെയും ഭീഷണിപ്പെടുത്തുന്നതിൻ്റെയും കൂടുതൽ ഓഡിയോ പുറത്ത്

സെപ്റ്റംബര്‍ 15 ന് നിയമസഭ ആരംഭിക്കുന്നതിനു മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യം. മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ (Image Source: Facebook)
രാഹുലിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്; പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കും

ഇന്നലെ രാത്രി തന്നെ കെപിസിസി രാഹുലിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതു മുതല്‍ രാഹുല്‍ അടൂരിലെ വീട്ടിലായിരുന്നു. ഇന്നലെ വൈകിട്ട് പാര്‍ട്ടിയുടെ അനുമതിയില്ലാതെ രാഹുല്‍ വിളിച്ച പത്രസമ്മേളനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളടക്കം വിളിച്ച് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പത്രസമ്മേളനം റദ്ദാക്കിയത്.

ചില ചാറ്റുകള്‍ പുറത്തുവിടാന്‍ ആണ് രാഹുല്‍ മാധ്യമങ്ങളെ കാണാനിരുന്നതെന്നാണ് സൂചന. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാഹുലിനെ വിളിച്ചു. പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയാല്‍ നടപടി ഗുരുതരം ആകും എന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com