"വിജയികൾക്ക് അഭിനന്ദനങ്ങൾ, പരാജയപ്പെട്ടവർ തളരാതെ മുന്നോട്ട് പോകൂ"; അഭിനന്ദനമറിയിച്ച് വി. ശിവൻകുട്ടി

കഠിനാധ്വാനത്തിൻ്റെയും കൃത്യമായ ആസൂത്രണത്തിൻ്റെയും ഫലമാണ് നിങ്ങൾ ഓരോരുത്തരും നേടിയ ഈ വിജയമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
V Sivankutty
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ വിജയികളെ അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കഠിനാധ്വാനത്തിൻ്റെയും കൃത്യമായ ആസൂത്രണത്തിൻ്റെയും ഫലമാണ് നിങ്ങൾ ഓരോരുത്തരും നേടിയ ഈ വിജയമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

വിജയികൾക്ക് അഭിനന്ദനങ്ങൾ. രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പുറത്തുവന്നു. മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കഠിനാധ്വാനത്തിൻ്റെയും കൃത്യമായ ആസൂത്രണത്തിൻ്റെയും ഫലമാണ് നിങ്ങൾ ഓരോരുത്തരും നേടിയ ഈ വിജയം. നിങ്ങളെയും, നിങ്ങൾക്ക് പിന്തുണ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും ഈ സന്തോഷവേളയിൽ പ്രത്യേകം അഭിനന്ദിക്കുന്നു.

വിജയം കൈവരിച്ചവരോടൊപ്പം തന്നെ, ഏതെങ്കിലും കാരണത്താൽ പരീക്ഷയിൽ വിജയിക്കാൻ കഴിയാത്ത പ്രിയപ്പെട്ട കുട്ടികളോടും എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഇതൊരു അവസാനമല്ല, മറിച്ച് നിങ്ങളുടെ മുന്നിലുള്ള നിരവധി അവസരങ്ങളിൽ ഒന്നാണെന്ന് ഓർക്കുക. ഒരു ചെറിയ ഇടവേള മാത്രമാണിത്.

തളരാതെ,ആത്മവിശ്വാസത്തോടെ നിങ്ങൾക്കും മുന്നോട്ട് പോകാം. സേ പരീക്ഷയിൽ മികച്ച വിജയം നേടാൻ പ്രയത്നിക്കണം. വരാനിരിക്കുന്ന പരീക്ഷയെ അതീവ ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ നിങ്ങൾ തയ്യാറെടുക്കുക.വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയാൽ ഉറപ്പായും ഈ തടസം നിങ്ങൾക്ക് മറികടക്കാൻ സാധിക്കും.

V Sivankutty
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഉപരിപഠനത്തിന് അർഹത നേടി 2,09, 398 വിദ്യാർഥികൾ, വിജയ ശതമാനം 77.97

പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർഥ വിജയികൾ. ഉപരിപഠനത്തിനായി കാത്തിരിക്കുന്ന നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള അടുത്ത പടികൾ വേഗത്തിൽ താണ്ടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും നല്ലൊരു ഭാവി നേരുന്നു.

News Malayalam 24x7
newsmalayalam.com