പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഉപരിപഠനത്തിന് അർഹത നേടി 2,09, 398 വിദ്യാർഥികൾ, വിജയ ശതമാനം 77.97

നാലര ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഉപരിപഠനത്തിന് അർഹത നേടി 2,09, 398 വിദ്യാർഥികൾ, വിജയ ശതമാനം    77.97
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2,09, 398 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായിരിക്കുന്നത്. 77.97 ആണ് പ്ലസ് ടു പരീക്ഷയിൽ ഇത്തവണത്തെ വിജയശതമാനം. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം കൂടുതൽ ഇടുക്കി ജില്ലയിലും കുറവ് കാസർഗോഡ് ജില്ലയിലുമാണ്.

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഉപരിപഠനത്തിന് അർഹത നേടി 2,09, 398 വിദ്യാർഥികൾ, വിജയ ശതമാനം    77.97
തലസ്ഥാനത്തെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം, ലാത്തി വീശി പൊലീസ്

30561 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കി. വിഎച്ച്എസ്‌സിയിൽ 72.82 ശതമാനം ആണ് വിജയം. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു.

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഉപരിപഠനത്തിന് അർഹത നേടി 2,09, 398 വിദ്യാർഥികൾ, വിജയ ശതമാനം    77.97
പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; ആദ്യ കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായേക്കും

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് ഈ വർഷത്തെ പ്ലസ് ടു പരീക്ഷകൾ നടന്നത്.

നേരത്തെ മെയ് 22 ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച പരീക്ഷാഫലമാണ് സാങ്കേതിക തടസങ്ങൾ മൂലം മാറ്റിവച്ചത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പരീക്ഷാഫല പ്രഖ്യാപനം കൂടിയാണിത്. ജൂൺ പത്തിന് ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഉപരിപഠനത്തിന് അർഹത നേടി 2,09, 398 വിദ്യാർഥികൾ, വിജയ ശതമാനം    77.97
തെരുവിലിറങ്ങി എസ്എഫ്ഐ; വനിത പ്രവർത്തകരെയടക്കം അറസ്റ്റ് ചെയ്ത് നീക്കി

പ്ലസ് ടു ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കാം

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in.

News Malayalam 24x7
newsmalayalam.com