"ഒരു വോട്ടിന് 15,000 രൂപ വരെ ! നേമത്ത് മദ്യവും പണവും ഒഴുക്കി"; ബിജെപിക്കെതിരെ ആരോപണം ആവർത്തിച്ച് വി. ശിവന്‍കുട്ടി

ഗൂഗിള്‍ പേ വഴി വോട്ടര്‍മാര്‍ക്ക് 15,000 രൂപ വരെ നല്‍കിയെന്നും ശിവൻകുട്ടി ആരോപിച്ചു.
 വി. ശിവന്‍കുട്ടി
വി. ശിവന്‍കുട്ടിSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ബിജെപിക്കെതിരെ ആരോപണം ആവർത്തിച്ച് വി. ശിവൻകുട്ടി. നേമത്ത് വിജയിക്കാന്‍ ബിജെപി മദ്യവും പണവും ഒഴുക്കിയെന്നും ഒരു വോട്ടിന് 15,000 രൂപ വരെ നേമത്ത്, ഗൂഗിള്‍ പേ വഴി വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നും ശിവൻകുട്ടി ആരോപിച്ചു. സംഘടനകളെ വരെ വിലക്കെടുത്തു. രാജീവ് ചന്ദ്രശേഖറിനോട് മത്സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥി അദാനി മാത്രമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

നേമത്തെ ന്യൂനവോട്ടുകളെ ഭിന്നിപ്പിച്ച് ബിജെപിക്ക് അനുകൂലമാക്കാന്‍ യുഡിഎഫ് ശ്രമിച്ചു. തന്നെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തിയെന്നും രോഗം വരുന്നത് കുറ്റമാണോ എന്നും ശിവൻകുട്ടി ആരാഞ്ഞു. തന്നെ സംവാദത്തിന് വെല്ലുവിളിക്കാന്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് ആരാണ് എന്നും

 വി. ശിവന്‍കുട്ടി
മൂന്നാംദിനത്തിലും കാണാമറയത്ത് ! ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

റെഡ്ഡിയുടെ പരാമര്‍ശത്തിന് സ്വാഭാവിക മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉണ്ടായത്. ഇരുവരും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. കെ.സി. വേണുഗോപാല്‍ എഴുതി കൊടുത്ത ഡയലോഗാണ് രേവന്ത് റെഡ്ഡി പറഞ്ഞത് എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com