"നേമത്ത് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും"; തിരുവനന്തപുരത്ത് 10 സീറ്റ് നേടുമെന്ന് വി. ശിവൻകുട്ടി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളുടെ എണ്ണത്തിനെക്കാൾ പുറകിലോട്ട് പോകില്ലെന്ന് വി. ശിവൻകുട്ടി
win Nemom by a majority of 5000 votes
വി. ശിവൻകുട്ടി
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമത്ത് എൽഡിഎഫ് പരാജയപ്പെടേണ്ട ഒരു കാര്യവും കാണുന്നില്ല. മന്ത്രി എന്ന നിലയിൽ മണ്ഡലത്തിൽ ചെയ്ത 1000 കോടിയുടെ വികസന പ്രവർത്തനങ്ങൾ മുതൽക്കൂട്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു.

സർക്കാരിനെ കുറിച്ച് പറയാൻ ഒരു പരാതിയും കാണുന്നില്ല. വികസനത്തിനാണ് വോട്ടെങ്കിൽ അത് എനിക്കാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് വികസനവുമായി ഒരു ബന്ധവുമില്ല. പാലക്കാട്, കാസർഗോഡ്, കഴക്കൂട്ടം, നേമം, കാട്ടാക്കട, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയ സാധ്യത കുറവാണെന്നും വി.ശിവൻകുട്ടി പറഞ്ഞു.

win Nemom by a majority of 5000 votes
ജനവിധി കാത്ത് കേരളം; കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ നാളെ വോട്ടെണ്ണൽ

തിരുവനന്തപുരത്ത് കുറഞ്ഞത് 10 സീറ്റ് എങ്കിലും നേടും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളുടെ എണ്ണത്തിനെക്കാൾ പുറകിലോട്ട് പോകില്ല. പിണറായി വിജയനെയാണ് ലീഡറായി തീരുമാനിച്ചിട്ടുള്ളത്. യുഡിഎഫിൽ കേൾക്കുന്നത് പോലെ നിരവധി പേരുകൾ ഇല്ലെന്നും എൽഡിഎഫിൽ ഒറ്റ പേരാണ് ഉളളതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

win Nemom by a majority of 5000 votes
ജോലിസ്ഥലത്തെ മാനസിക പീഡനം; പൊലീസിൽ പരാതി നൽകി താരസംഘടന 'അമ്മ'യിലെ ഓഫീസ് മാനേജർ
News Malayalam 24x7
newsmalayalam.com