ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് നിലവിൽ സർവീസിലുള്ള ഡോ. ഷാഹിദ; പരിമിതികൾ ഉണ്ടായിരുന്നെന്ന് സമ്മതിച്ച് സൂപ്രണ്ട്

കോവിഡ് സമയത്തെ ശസ്ത്രക്രിയയിൽ പരിമിതികൾ ഉണ്ടായിരുന്നെന്നാണ് സൂപ്രണ്ടിൻ്റെ വാദം.
ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് നിലവിൽ സർവീസിലുള്ള ഡോ. ഷാഹിദ; പരിമിതികൾ ഉണ്ടായിരുന്നെന്ന്
സമ്മതിച്ച് സൂപ്രണ്ട്
Published on
Updated on

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി സൂപ്രണ്ട്. കോവിഡ് സമയത്തെ ശസ്ത്രക്രിയയിൽ പരിമിതികൾ ഉണ്ടായിരുന്നെന്നാണ് സൂപ്രണ്ടിൻ്റെ വാദം. നിലവിൽ സർവീസിലുള്ള ഡോക്ടർ ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയത്.

വിഷയം ഗൗരവതരമായി എടുക്കുന്നു എന്നും, പരിമിതികളുണ്ടായിരുന്നു എന്നും സൂപ്രണ്ട് സമ്മതിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വന്നില്ല. കഴിഞ്ഞ ദിവസമാണ് ഉഷ വീണ്ടും ആസുപത്രിയിൽ എത്തിയത്. അഡ്മിറ്റ് ആകാൻ പറഞ്ഞിരുന്നു എങ്കിലും, അവർ അതിന് തയ്യാറായില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് നിലവിൽ സർവീസിലുള്ള ഡോ. ഷാഹിദ; പരിമിതികൾ ഉണ്ടായിരുന്നെന്ന്
സമ്മതിച്ച് സൂപ്രണ്ട്
"ആരോഗ്യമേഖല ഒന്നാമത് എന്നത് പ്രചാരണം മാത്രം"; വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതികരിച്ച് നേതാക്കൾ

കുറ്റക്കാർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി എടുക്കുമെന്നും, സർക്കാർ കുടുംബത്തിനൊപ്പം ആണെന്നും ആരോഗ്യ വീണ ജോർജ് പറഞ്ഞു. ഉഷ ജോസഫിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് അമൃത ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇന്ന് സിടി സ്കാൻ ചെയ്ത് ഉപകരണത്തിൻ്റെ പൊസിഷൻ മനസിലാക്കും. ശേഷം ശസ്ത്രക്രിയ സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. ഉഷയെ നിലവിൽ ഗ്യാസ്ട്രോ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

News Malayalam 24x7
newsmalayalam.com