"ഇതാണോ ബിജെപിയുടെ വികസിത കേരളം?", "ബജറ്റ് കേരളത്തെ വെല്ലുവിളിക്കും പോലെ"; കേരളത്തിനെതിരായ അവഗണനയിൽ പ്രതികരിച്ച് യുഡിഎഫ് നേതാക്കളും

കേരള സർക്കാരിന് പരിഭവം പറയാനേ ആകുന്നുള്ളൂ, വാങ്ങി എടുക്കാൻ ആകുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി...
"ഇതാണോ ബിജെപിയുടെ വികസിത കേരളം?", "ബജറ്റ് കേരളത്തെ വെല്ലുവിളിക്കും പോലെ"; കേരളത്തിനെതിരായ അവഗണനയിൽ പ്രതികരിച്ച് യുഡിഎഫ് നേതാക്കളും
Source: Screengrab
Published on
Updated on

എറണാകുളം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതികരിച്ച് യുഡിഎഫും. കേന്ദ്ര ബജറ്റ് കേട്ടാൽ കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന് സംശയം തോന്നിപ്പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ബജറ്റിൽ ആശ്വാസകരമായ ഒരു പ്രഖ്യാപനവും ഇല്ല. എയിംസ് എങ്കിലും കിട്ടുമെന്നാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ പറഞ്ഞത്. ഇതാണോ ബിജെപിയുടെ വികസിത കേരളമെന്നും വി.ഡി. സതീശൻ ചോദിച്ചു.

കടലാമ പരിചരണത്തിനുള്ള പദ്ധതി കേരളത്തെ അപമാനിക്കുന്നത് പോലെയെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബജറ്റ് കേരളത്തെ വെല്ലുവിളിക്കുന്നപോലെയാണ്. ജലപാത അനുവദിക്കാത്തത് വിവേചനമാണ്. ജലപാത ഇല്ലാത്ത സംസ്ഥാനത്തിന് വരെ പദ്ധതി അനുവദിച്ചു. എയിംസ് എന്ന് കേട്ട് ജനം മടുത്തു, ബജറ്റ് വിവേചനത്തിന് എതിരെ യുഡിഎഫ് സമരം ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"ഇതാണോ ബിജെപിയുടെ വികസിത കേരളം?", "ബജറ്റ് കേരളത്തെ വെല്ലുവിളിക്കും പോലെ"; കേരളത്തിനെതിരായ അവഗണനയിൽ പ്രതികരിച്ച് യുഡിഎഫ് നേതാക്കളും
കേന്ദ്രത്തിൻ്റേത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം, മതധ്രുവീകരണം നടക്കാത്തതും കേരളം വളരുന്നതുമാണ് എതിര്‍പ്പിന് കാരണം: എം.വി. ഗോവിന്ദൻ

കേരള സർക്കാരിന് പരിഭവം പറയാനേ ആകുന്നുള്ളൂ, വാങ്ങി എടുക്കാൻ സർക്കാറിന് ആകുന്നില്ലെന്ന് സംസ്ഥാന സർക്കാരിനെയും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. സർക്കാർ ആകാശത്തേക്ക് നോക്കി ഇരിക്കുന്നു. കേരളത്തെ അവഗണിക്കുന്നതിൽ കേരള സർക്കാരിനും പങ്കുണ്ട്. കേന്ദ്രത്തിൽ ബിജെപി സർക്കാർ ഇരിക്കുമ്പോളും യുഡിഎഫ് സർക്കാർ പല പദ്ധതികളും വാങ്ങി. ഇനി കേരളത്തിന് പദ്ധതികൾ വേണമെങ്കിൽ കേരളത്തിൽ സർക്കാർ മാറണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com