"കണ്ണൂരിൽ അഞ്ചിരട്ടി തുകയ്ക്ക് ഭൂമി ഏറ്റെടുക്കലിൽ ദുരൂഹത, ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി"; അന്വേഷണം നടത്തുമെന്ന് വി.ഡി. സതീശൻ

കിഫ്ബി വഴി വന്ന അധിക ചെലവ് 13,103 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
VD Satheesan says an investigation will be conducted against KIIFB
കിഫ്ബിക്കെതിരെ അന്വേഷണം നടത്തുമെന്ന് വിഡി സതീശൻ
Published on: 
Updated on: 

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി വി.ഡി, സതീശൻ. കിഫ്ബിയിൽ വൻ ക്രമക്കേട് കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് വൻ നഷ്ടമാണ് കിഫ്ബി വരുത്തിവച്ചത്. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വായിച്ചു. കിഫ്ബി അവലോകന റിപ്പോർട്ടിൽ ഗുരുതര നിരീക്ഷണങ്ങളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി മുൻ സിഇഒ ഇരട്ട പദവി വഹിച്ചു. കൺസൾട്ടൻസിക്ക് പണം നൽകിയതിലും വ്യക്തമായ ക്രമക്കേട് നടന്നു.

VD Satheesan says an investigation will be conducted against KIIFB
അമ്മയെ ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച്, വീട്ടിൽ നിന്ന് പുറത്താക്കി; ഒളിവിലായിരുന്ന അശ്വതി അച്ചു പിടിയിൽ

മസാല ബോണ്ടിൽ 181.73 കോടി രൂപയാണ് നഷ്ടം. ഭൂമി ഏറ്റെടുത്തതിലും ദുരൂഹതയുണ്ട്. ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി. കണ്ണൂര്‍ ജില്ലയിലെ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹമെന്നും വിദഗ്ധസമിതി ആരോപിച്ചു. കണ്ണൂരില്‍ 3,829 ഏക്കര്‍ 9,572 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ഭൂമിവിലയുടെ അഞ്ചിരട്ടി തുകയാണ് ഇതിന് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൻ ധൂർത്ത് ആണ് നടന്നത്. കോടികളാണ് പരസ്യത്തിന് ചെലവഴിച്ചത്.

കിഫ്ബി വഴി 13103 കോടി രൂപയാണ് അധിക ചെലവ്. കിഫ്ബിയുടെ ആകെ പദ്ധതികളുടെ 41.6 ശതമാനം മൂന്ന് ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചു. 52.9 ശതമാനമാണ് കണ്ണൂർ ജില്ലയിലെ മാത്രം വിഹിതം. എന്തൊരു വിവേചനമാണ്. 498 പേർക്കാണ് അനുമതി ഇല്ലാതെ നിയമനം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടെന്നും ഏത് രീതിയിൽ വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധസമിതി റിപ്പോർട്ടിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

VD Satheesan says an investigation will be conducted against KIIFB
കാറളത്ത് വയോധികയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; കൊലയാളി പൊലീസ് കസ്റ്റഡിയിൽ
News Malayalam 24x7
newsmalayalam.com