ഗവർണറെ തള്ളി മുഖ്യമന്ത്രി; പിഎസ്‌സി വിഷയത്തിൽ സർക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

ആരോഗ്യവകുപ്പിൽ ഡെൻ്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2 വിഭാഗത്തിൽ 12 അധിക തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 വിഭാഗത്തിൽ 16 തസ്തികകളും കൂടി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായി
V.D. Satheesan stated that the Governor did not hold consultations with the government regarding the PSC issue
പിഎസ്‌സി വിഷയത്തിൽ ഗവർണർ സർക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ
Published on: 
Updated on: 

തിരുവനന്തപുരം: പിഎസ്‌സി ചെയർമാൻ അടക്കമുള്ളവർക്കെതിരെ നടപടിക്ക് കേന്ദ്രത്തിന് ശുപാർശ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗവർണർ ശുപാർശ ചെയ്തത് നടപടിക്രമങ്ങൾ അനുസരിച്ചല്ല. സർക്കാരുമായി കൂടിയാലോചന നടത്തുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്നും വി.ഡി.സതീശൻ ആരോപിച്ചു.

എന്നാൽ പിഎസ്‌സിയിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അതിനെതിരെ ശുദ്ധീകരണ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ശുപാർശ ചെയ്തു എന്നതിൻ്റെ പേരിൽ പ്രതിപക്ഷം പിഎസ്‌സിയിലെ എല്ലാവരെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത് രണ്ടും രണ്ട് വിഷയങ്ങളാണ്. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

V.D. Satheesan stated that the Governor did not hold consultations with the government regarding the PSC issue
പ്രാദേശികമായി തീരേണ്ട പ്രശ്നങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് വലുതാക്കുന്നു; ശ്രീനാദേവി കുഞ്ഞമ്മയുടെ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന് കണ്ട് പിഎസ്‌സിക്കെതിരെ ധാരാളം പരാതികൾ വരുന്നുണ്ട്. കേസ് നടക്കുന്നതിനാൽ ഇതുവരെ പരാതിപ്പെടാത്തവരും രംഗത്തുവരുന്നുണ്ട്. പല ഗൗരതരമായ പരാതികളും ലഭിക്കുന്നുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.

ആരോഗ്യവകുപ്പിൽ ഡെൻ്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2 വിഭാഗത്തിൽ 12 അധിക തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 വിഭാഗത്തിൽ 16 തസ്തികകളും കൂടി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായി.

V.D. Satheesan stated that the Governor did not hold consultations with the government regarding the PSC issue
തെളിവ് നശിപ്പിച്ചത് പൊലീസ് സഹായത്തിലെന്ന് സംശയം; 17കാരൻ ഇൻസ്റ്റഗ്രാമിലെ വിവരങ്ങൾ വിദഗ്ധമായി നീക്കം ചെയ്തു