വീണയുടെ രണ്ടരക്കോടി മൂല്യമുള്ള സ്വത്ത് മരവിപ്പിക്കാൻ നീക്കം; ഇഡിയുടെ ലക്ഷ്യം പാര്‍ട്ടിയെന്ന ലഘുലേഖയുമായി സിപിഐഎം

പിണറായിയുടെ മകൾ ആണെന്ന ഒറ്റ കാരണം കൊണ്ടാണ് വീണയ്‌ക്കെതിരായ നടപടികളെന്ന് സിപിഐഎം
വീണ ടി.
വീണ ടി.
Published on
Updated on

സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ വീണ ടി.യുടെ രണ്ടരക്കോടി മൂല്യമുള്ള സ്വത്തുക്കൾ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നീക്കം. ഇതിനിടെ ഇഡിയുടെ നീക്കം പിണറായിയെ ലക്ഷ്യമിട്ടാണെന്ന് ജനങ്ങളോട് വിശദീകരിച്ച് സിപിഐഎം ലഘുലേഖ പ്രചാരണം തുടങ്ങി. വിപുലീകൃത സംസ്ഥാന സമിതിക്കു ശേഷവും ഡോ. തോമസ് ഐസക്ക് വിമർശനം തുടരുന്നതും ഇന്ന് വാർത്തയായി... ദൗർബല്യങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്ന് നേരത്തേ ഓർമിപ്പിച്ചിട്ടും പാർട്ടി ഉദാസീന മനോഭാവം കാട്ടിയെന്നാണ് മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിൽ തോമസ് ഐസക്കിന്റെ വിമർശനം.

സിഎംആർഎൽ - എക്സാലോജിക് പണമിടപാട് കേസിൽ വീണയുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് ഇഡി നീക്കം. വീണയുടെ സ്വത്തുക്കളുടെ കണക്കെടുപ്പ് ഇഡി ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. എക്സാലോജിക് കമ്പനി കൈപ്പറ്റിയ രണ്ട് കോടി 82 ലക്ഷം രൂപയ്ക്ക് തുല്യമായ മൂല്യമുള്ള വീണയുടെ സ്വത്തുക്കളാകും മരവിപ്പിക്കുക. പിണറായി വില്ലേജിലെ പിണറായി-പാറപ്രം റോഡിലുള്ള 80 സെന്റ് ഭൂമി അടക്കം ഇതിലുൾപ്പെടുന്നു. രണ്ട് മാസം മുമ്പ് വസ്തുവകകൾ കണ്ടെത്താൻ പിണറായി, പാതിരിയാട് വില്ലേജുകളിൽ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തിയിരുന്നു. വീണയുടെ സ്വത്തുക്കളുടെ മൂല്യം ഇഡി കണക്കുകൂട്ടിക്കഴിഞ്ഞു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പുള്ള നടപടിയാണിത്.

വീണ ടി.
ഇഡി ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം; ഏജന്‍സിയെ ഡിജിപി തീരുമാനിക്കും

അതേസമയം, പിണറായി വിജയനെയും പാർട്ടിയെയും തന്നെയാണ് ഇഡി ലക്ഷ്യമിടുന്നത് എന്ന് ജനങ്ങളോട് വിശദീകരിച്ച് സിപിഐഎം ലഘുലേഖ പുറത്തിറക്കി. പിണറായിയുടെ മകൾ ആണെന്ന ഒറ്റ കാരണം കൊണ്ടാണ് വീണ.ടിക്ക് എതിരായ നടപടികൾ. ബിജെപിക്ക് വഴിതുറക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇഡിയുടെ ഈ രാഷ്ട്രീയവേട്ട. പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സിഎംആർഎല്ലിന് വഴിവിട്ട് ഒരു സഹായവും ചെയ്തിട്ടില്ല. എക്സാലോജിക് കേസിൽ ഒന്നും കിട്ടാതായപ്പോഴാണ് ഇഡി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിടുന്നത് എന്നും ലഘുലേഖയിൽ വിശദീകരിക്കുന്നു. ചോദ്യങ്ങൾ ചോദിച്ച് ഉത്തരം വിശദീകരിക്കുന്ന രൂപത്തിൽ തയ്യാറാക്കിയ ലഘുലേഖയുടെ പ്രസക്തഭാഗങ്ങൾ ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലഘുലേഖ ബ്രാഞ്ച് തലത്തിലടക്കം വിതരണം ചെയ്ത് ജനങ്ങളിലെത്തിക്കാനാണ് പാർട്ടിയുടെ പദ്ധതി.

വീണ ടി.
"ഒരു തെറ്റും ചെയ്തിട്ടില്ല"; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം സമൂഹം ചര്‍ച്ച ചെയ്യുമെന്ന് മുഹമ്മദ് റിയാസ്

ഇതിനിടെ സിപിഐഎമ്മിലെ ദൗർബല്യങ്ങൾ പലതും നേരത്തേ തിരുത്താമായിരുന്നുവെന്ന ഡോ. തോമസ് ഐസക്കിന്റെ പ്രതികരണം ശ്രദ്ധേയമായി. ജാഗ്രത വേണമെന്ന് ഓർമ്മിപ്പിച്ചിട്ടും പാർട്ടിക്ക് ഉദാസീന മനോഭാവം ഉണ്ടായെന്ന് മലയാള മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിൽ തോമസ് ഐസക് പ്രതികരിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷവും തുറന്ന വിമർശനത്തിന്റെ സ്വരത്തിലാണ് ഐസക്ക്. ബംഗാളിൽ സംഭവിച്ച അപകടത്തെക്കുറിച്ച് സമ്മേളനങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും തിരുത്തുണ്ടായില്ല. വർഗ - ബഹുജന സംഘടനകൾക്ക് അംഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലപാടെടുക്കാൻ കഴിഞ്ഞില്ല. പാവങ്ങൾക്ക് ആനുകൂല്യം നൽകുന്നതിൽ കുറവ് വരുത്താൻ പാടില്ലായിരുന്നു. പാർട്ടി - സർക്കാർ ഏകോപനം വേണ്ടത്ര ഉണ്ടായില്ല എന്നിങ്ങനെ പോകുന്നു തോമസ് ഐസക്കിന്റെ വിമർശനങ്ങൾ...

Related Stories

അന്വേഷണം ഉറപ്പാക്കി നിയമോപദേശം, വിജിലന്‍സിന് കേസുമെടുക്കാം; മതിയായ തെളിവുകള്‍ ഇഡി കത്തിലുണ്ടോ? സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം
പിണറായി വിജയൻ
Kerala is eagerly waiting to see what stance the government will take, says M.V
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ അഴിമതി; ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണം: ഷോണ്‍ ജോര്‍ജ്
News Malayalam 24x7
newsmalayalam.com