അനിൽ കുമാറിൻ്റെ മരണത്തിന് കാരണം വെള്ളനാട് ശശിയാണെന്ന് കുടുംബം; ആരോപണം നിഷേധിച്ച് സിപിഐഎം

ബാങ്കിൻ്റെ സാമ്പത്തിക ബാധ്യത വെള്ളനാട് ശശി അനിൽ കുമാറിൻ്റെ തലയിൽ കെട്ടിവച്ചെന്ന് ഭാര്യ മഞ്ജു പറഞ്ഞു.
bank
Published on

തിരുവനന്തപുരം: വെള്ളനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ വെള്ളനാട് ശശിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അനിൽകുമാറിൻ്റെ ഭാര്യ. മരണത്തിന് കാരണം വെള്ളനാട് ശശിയെന്ന് ഭാര്യ മഞ്ജു ആരോപിച്ചു. ബാങ്കിൻ്റെ സാമ്പത്തിക ബാധ്യത വെള്ളനാട് ശശി അനിൽ കുമാറിൻ്റെ തലയിൽ കെട്ടിവച്ചു. 7 ലക്ഷം രൂപ തിരികെ നൽകിയിട്ടും ജോലിയിൽ തിരിച്ചെടുത്തില്ല. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും ഭാര്യ മഞ്ജു പറഞ്ഞു.

അതേസമയം, അനിൽ കുമാറിൻ്റെ മരണത്തിൽ പാർട്ടിക്കോ വെള്ളനാട് ശശിക്കോ പങ്കില്ലെന്ന് സിപിഐഎം വ്യക്തമാക്കി. സംഭവം കോൺഗ്രസ്‌ വഴി തിരിച്ചു വിടാൻ ശ്രമിക്കുന്നുവെന്ന് ലോക്കൽ സെക്രട്ടറി ശോഭനകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ സംഭവം പാർട്ടിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ശോഭനകുമാർ പറഞ്ഞു.

bank
സാമ്പത്തിക ക്രമക്കേടിന് പിന്നാലെ സസ്പെൻഷൻ; വെള്ളനാട് സഹകരണ ബാങ്ക് സെക്രട്ടറി ജീവനൊടുക്കി

ഇന്ന് രാവിലെയാണ് വെള്ളനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന അനിൽ കുമാർ ജീവനൊടുക്കിയെന്ന വാർത്ത പുറത്തുവന്നത്. ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അമ്പിളിയെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷന് പിന്നാലെയാണ് അനിൽ കുമാർ ജീവനൊടുക്കിയത്.

എന്നാൽ ബാങ്കിൽ ക്രമക്കേട് നടന്നത് നിലവിൽ സിപിഐഎം നേതാവായ വെള്ളനാട് ശശി പ്രസിഡൻ്റ് ആയിരിക്കെയാണ് ആണെന്ന ആരോപണം ഉയർന്നിരുന്നു. സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയി ചുമതലയേറ്റ സമയത്ത് വെള്ളനാട് ശശി കോൺഗ്രസ് പ്രവർത്തകനായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com