കോട്ടയം: വിവാദ പരാമർശവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് കേരള സർക്കാരിനെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. എസ്‍എന്‍ഡിപി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.
സൂംബാ വിവാദവും സ്കൂൾ സമയം മാറ്റവും ഇതിൻ്റെ ഭാഗമാണ്. മുസ്ലീം ലീഗ്, തിരു-കൊച്ചിയിൽ ഉൾപ്പെടെ കൂടുതൽ സീറ്റ് ചോദിച്ചു വാങ്ങുമെന്നും ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീം ജനസംഖ്യ കേരളത്തിൽ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു.
മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങൾ കൂടിയതായി ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി മുസ്ലീം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങിയതായും പറഞ്ഞു.