ദീപക്കിൻ്റെ മരണം: ഷിംജിതയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്
ദീപക്കിൻ്റെ മരണം: ഷിംജിതയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ കോടതി ഇന്ന്  വിധി പറയും
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേൾക്കുന്നതിനായി കേസ് മാറ്റുകയായിരുന്നു. ദീപക്ക് ജീവനൊടുക്കിയതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണ സംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു.

ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങൾ ആണെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. യുവതിയുടെ മാനസിക പീഡനവും, ഭീഷണിയുമാണ് ദീപക്കിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ദീപക്കിൻ്റെ മരണം: ഷിംജിതയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ കോടതി ഇന്ന്  വിധി പറയും
ജെയ്നമ്മ കൊലക്കേസ്: സെബാസ്റ്റ്യൻ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നിര്‍ണായകമായ തരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരും പ്രതികരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com