വരുന്നൂ അതിശക്ത മഴ! പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; മുന്നറിയിപ്പിൽ മാറ്റം

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
വരുന്നൂ അതിശക്ത മഴ! പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; മുന്നറിയിപ്പിൽ മാറ്റം
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലാണ് പുതുതായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ജില്ലയിൽ നേരത്തെ യെല്ലോ അലേർട്ടായിരുന്നു. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്നൂ അതിശക്ത മഴ! പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; മുന്നറിയിപ്പിൽ മാറ്റം
അരുണാചൽ അതിർത്തിയിൽ പലയിടത്തും ചൈനയുമായി സംഘർഷം തുടരുന്നു; വെളിപ്പെടുത്തലുമായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മേധാവി

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലേർട്ട്

  • 23/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

  • 24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

  • 25/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

വരുന്നൂ അതിശക്ത മഴ! പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; മുന്നറിയിപ്പിൽ മാറ്റം
'കാർഗിലിൽ സ്വന്തം സൈനികരുടെ മൃതദേഹം പോലും സ്വീകരിക്കാത്ത പാകിസ്ഥാന് എന്ത് ധാർമ്മികത?'; യുഎൻ വേദിയിൽ ആഞ്ഞടിച്ച് ഇന്ത്യ

മഞ്ഞ അലേർട്ട്

  • 23/10/2026: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

  • 24/10/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

  • 25/10/2026: കണ്ണൂർ, കാസറഗോഡ്

  • 26/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

News Malayalam 24x7
newsmalayalam.com