ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല
ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി
Published on: 
Updated on: 

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചക്ക് ശേഷം അവധി നൽകി. നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതലാണ് ഗതാഗത നിയന്ത്രണം. രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷൻ-തൊണ്ടയാട്-അരയിടത്തുപാലം-മാവൂർ റോഡ്-മാനാഞ്ചിറ-പാളയം-പുഷ്പ ജംക്‌ഷൻ-ചാലപ്പുറം റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. എയർപോർട്ട്-റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ നേരത്തേ പുറപ്പെടണം. സിറ്റിയിലെ റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ യാത്രാ സമയത്ത് ഈ റൂട്ടിൽ ഗതാഗതം പൂർണമായും തടയും.

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി
"വേഗത ഡ്രൈവര്‍മാര്‍ക്ക് ഒരു പ്രോത്സാഹനമാകരുത്"; വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പങ്കുവച്ച് ഹൈക്കോടതി

കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ് - മെഡിക്കൽ കോളജ് - കുറ്റിക്കാട്ടൂർ - പെരുവയൽ - ഊർക്കടവ് പാലം - എടവണ്ണപ്പാറ - കൊണ്ടോട്ടി വഴിയോ, വെങ്ങാലി - ബീച്ച് റോഡ് - മീഞ്ചന്ത - രാമനാട്ടുകര - കാക്കഞ്ചേരി വഴിയോ പോകണം. റെയിൽവേ സ്റ്റേഷൻ - ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെസ്റ്റ്ഹിൽ - ചുങ്കം - ഭട്ട് റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളജ് വെസ്റ്റ് - ഗാന്ധി റോഡ് ജംക്‌ഷൻ വഴിയോ, പന്നിയങ്കര - പുഷ്പ ജംക്‌ഷൻ - ഫ്രാൻസിസ് റോഡ് വഴിയോ പോകണം.

കുന്നമംഗലം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കാരന്തൂർ - മൂഴിക്കൽ - മലാപ്പറമ്പ് - എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. കുറ്റിക്കാട്ടൂർ - മെഡിക്കൽ കോളജ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കോവൂർ - ഇരിങ്ങാടൻ പള്ളി ജംക്‌ഷൻ - പൂളക്കടവ് ജംക്‌ഷൻ - മലാപ്പറമ്പ് - എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പോകണം. മലപ്പുറം - യൂണിവേഴ്സിറ്റി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ രാമനാട്ടുകര - ഫറോക്ക്- ചെറുവണ്ണൂർ - മീഞ്ചന്ത - വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.പെരുമണ്ണ - പന്തീരാങ്കാവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാങ്കാവ് ജംക്‌ഷൻ - ലുലു ജംക്‌ഷൻ - പുതിയറ - വഴി സിറ്റിയിലേക്ക് എത്തണം. സിറ്റിയിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ സ്റ്റേഡിയം ജംക്‌ഷൻ - പുതിയറ - കുതിരവട്ടം റോഡ് - പൊറ്റമ്മൽ - പാലാഴി റോഡ് - കെ.ടി.താഴം - മഠത്തിൽ മുക്ക് - ചേവായൂർ വഴി പോകണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com