അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി.എസ്. ശിവകുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്

ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ഉള്ളതെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.
വി.എസ്. ശിവകുമാർ
വി.എസ്. ശിവകുമാർSource: Screengrab
Published on
Updated on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. ഇന്ന് രാവിലെയാണ് ശിവകുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ് ലഭിച്ചത്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ഉള്ളതെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.

അതേസമയം ശിവകുമാറിൻ്റെ മൂന്ന് സുഹൃത്തുക്കൾക്ക് എതിരെ കണ്ടെത്തലുകളുണ്ട്. സുഹൃത്തുക്കളായ എൻ.എസ്. ഹരികുമാർ, എം. രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. ശിവകുമാർ മന്ത്രിയായിരുന്ന കാലത്ത് മൂന്ന് സുഹൃത്തുക്കൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരെ ആദായ നികുതി വകുപ്പിൻ്റെ അന്വേഷണം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.

വി.എസ്. ശിവകുമാർ
"അൻവർ കേരള രാഷ്‌ട്രീയത്തിന് അപമാനം"; തെരഞ്ഞെടുപ്പിൽ കോഴിക്കോടും പാലക്കാടും ബിജെപി ജയിക്കുമെന്ന് നേതാക്കൾ

ഉമ്മൻചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വി.എസ്. ശിവകുമാർ നേരിട്ടും ബിനാമികള്‍ വഴിയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാൽ കേസിൽ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്നാണ് കണ്ടെത്തൽ. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ ഉള്ളൂവെന്നും കണ്ടെത്തി.

News Malayalam 24x7
newsmalayalam.com