കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ പരസ്പരം ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരിക്ക്

ആക്രമണത്തിൽ തടവുകാരനായ വിനോദന് കാൽമുട്ടിന് അടിയേറ്റു.
Prisoners clashed with each other at Kannur Central Jail
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ പരസ്പരം ഏറ്റുമുട്ടി
Published on: 
Updated on: 

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ പരസ്പരം ഏറ്റുമുട്ടി. തടവുപ്രതികളായ അബ്ദുൾ ജാബിറിൻ്റെയും അർഷാദിൻ്റെയും കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹ തടവുകാരന് പരിക്കേറ്റു.

ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി. വിനോദനാണ് പരിക്കേറ്റത്. ഇയാളുടെ കാൽമുട്ടിന് പരിക്കേറ്റതായാണ് വിവരം. സംഭവം നടന്ന ഉടനെ തന്നെ പൊലീസുകാർ ഓടിയെത്തി പ്രതികളെ സെല്ലിലേക്ക് മാറ്റി.

Prisoners clashed with each other at Kannur Central Jail
ബോധംകെടുത്തി യുവതിയെ ബസിലും ലോഡ്ജിലും എത്തിച്ച് കൂട്ട ബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു. ഇതോടെ ജയിലിലെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Prisoners clashed with each other at Kannur Central Jail
പെട്രോളിലെ എഥനോൾ പരിശോധന; കേന്ദ്രസർക്കാരിന് മൂന്നാമതും കത്തയച്ച് സർക്കാർ